ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

അവധിക്കാല അധ്യാപക ശാക്തീകരണം 2022

Mashhari
0
അധ്യാപക സംഗമം എൽ.പി, യു.പി സ്കൂൾ തലം നിർദ്ദേശങ്ങൾ വായിക്കാം
2022-23 അധ്യയന വർഷത്തെ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും വിദ്യാലയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കൂട്ടായ ആസൂത്രണം അനിവാര്യമാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഈ വർഷത്തെ അവധിക്കാല അധ്യാപക ശാക്തീകരണം “അധ്യാപക സംഗമം” ആയി നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. കോവിഡ് എന്ന മഹാമാരി വിദ്യാഭ്യാസ മേഖലയിൽ നിരവധി വിടവുകൾ വരുത്തിയിട്ടുണ്ട്. ഓരോ കുട്ടിയേയും അറിയുകയും പുതിയ സാഹചര്യങ്ങളെ മനസ്സിലാക്കുകയും അതനുസരിച്ച് ബോധന രീതികളുടെ പ്രയോഗത്തിലും പഠനസാമഗ്രികളുടെ വികസനത്തിലും മാറ്റം വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. ബോധന ശാസ്ത്രതത്വങ്ങൾക്കും സങ്കേതങ്ങൾക്കും ഊന്നൽ നൽകുന്നതോടൊപ്പം അധ്യാപകന്റെ സർഗാത്മകത, തനിമ എന്നിവയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ട്.

വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ കൃത്യമായ ആസൂത്രണങ്ങളോടെ കർമ്മോത്സുകമായ ഒരു പുതിയ അധ്യയന വർഷത്തെ വരവേൽക്കാനായി വിവിധ സെഷനുകളിലൂടെ പൊതുവായതും വിഷയാധിഷ്ഠിതവുമായ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് അധ്യാപക സംഗമം നടത്തുന്നത്. ഈ അധ്യാപക സംഗമത്തിലൂടെ മാറിയ സാഹചര്യത്തിന് അനുഗുണമായി അധ്യാപക ശാക്തീകരണം സാധ്യമാകുമെന്നാണ് സമഗ്ര ശിക്ഷാ കേരളം കരുതുന്നത്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !