നിത്യജീവിതത്തിൽ ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് നമ്മൾ. വിശപ്പടക്കാൻ മാത്രമല്ല ശരീര വളർച്ചയുടെ പ്രാധാന്യം കൂടി കണക്കിലെടുത്തുകൊണ്ട് നാം ഭക്ഷണ സാധനങ്ങൾ തെരഞ്ഞെടുക്കുന്നു. രുചിയും ഗുണമേന്മയുമുള്ള ആഹാരം നമുക്കാവശ്യമാണ്. കരുത്തോടെ വളരാൻ നല്ല ആഹാരശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കണം. വൈവിധ്യമുള്ള ആഹാരസാധനങ്ങൾ, പോഷകങ്ങളടങ്ങിയ ആഹാരസാധനങ്ങൾ, ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം, സസ്യങ്ങൾ ജന്തുക്കൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ ഈ പാഠഭാഗത്തിലൂടെ കുട്ടികൾക്ക് ലഭ്യമാകണം. ഭക്ഷണവുമായി ബന്ധപ്പെട്ട ചില മൂല്യങ്ങൾകൂടി കുട്ടികളിൽ വളർത്തേണ്ടതുണ്ട്. ആഹാരം പാഴാക്കിക്കളയരുത് എന്നത് ഓരാ കുട്ടിയുടെയും മനസ്സിലും പതിയേണ്ടതുണ്ട്. സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് നല്ല സന്ദേശങ്ങൾ പകർന്നു നൽകുവാനും ഈ പാഠഭാഗം സഹായിക്കും. ഭക്ഷ്യവസ്തുക്കൾക്കായി നാം അന്യദേശങ്ങളെ ആശ്രയിക്കുന്നു എന്ന ബോധവും സ്വന്തമായി പച്ചക്കറിത്തോട്ടം നിർമിക്കാനും കൃഷിയിടങ്ങൾ സംരക്ഷിക്കുവാനുമുള്ള മാനോഭാവം വളർത്തിയെടുക്കാനും ഈ പാഠഭാഗത്തിലൂടെ ശ്രമിക്കണം. ഓരോ കുട്ടിയുടെയും ഇഷ്ടഭക്ഷണത്തിൽ തുടങ്ങി ആഹാര ലോകത്തിന്റെ നന്മനിറഞ്ഞ വഴികളിലൂടെ അവന് മുന്നോട്ടു നയിക്കാം.
- മേനി പറയാം
- ജന്തുക്കളിൽ നിന്ന് ആഹാരം
- ഭക്ഷണക്കടങ്കഥകൾ
- ചക്കവിശേഷം
- പോഷകാഹാരം
- സാലഡ് നിർമ്മാണം
- പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ
- അഞ്ചു കൂട്ടുകാർ
- വൃത്തിയിലേക്ക്
- ഉച്ചഭക്ഷണം
- അകെലെനിന്നെത്തുന്ന കൂട്ടുകാർ
- പച്ചക്കറിത്തോട്ടം
- കൃഷി ചെയ്യാതിരുന്നാൽ