ആരാണെന്നു പറയാമോ?

RELATED POSTS

കൂട്ടുകാരുടെ നിരീക്ഷണവും ഓർമശക്തിയും കൂട്ടാനുള്ള ഒരു കളിയാണ് ഇത്. ആദ്യം ഒരാൾ കണ്ണു മൂടിക്കെട്ടാൻ തയ്യാറാവണം. ആദ്യം അയാൾ മറ്റ് കൂട്ടുകാരെ മുഴുവൻ ശ്രദ്ധിച്ച് നോക്കണം. എന്നിട്ട് കണ്ണു കെട്ടി മാറ്റി നിർത്താം. ബാക്കിയുള്ള കൂട്ടുകാരിൽ നിന്നും ഒരാൾ ശബ്ദം ഉണ്ടാക്കാതെ കണ്ണുകെട്ടിയ ആളുടെ തലയിൽ തൊട്ടിട്ട് തിരിച്ചു പോരണം.

തന്നെ ആരാണ് തൊട്ടതെന്ന് കണ്ണു കെട്ടിയ ആൾ തിരിച്ചറിയുന്നതാണ് കളി. ചോദ്യങ്ങളിലൂടെയാണ് ആളെ തിരിച്ചറിയുന്നത്. ഉദാഹരണത്തിന് ആൺകുട്ടിയാണോ പെൺകുട്ടിയാണോ, പാന്റ്സാണോ പാവാടയാണോ ഇട്ടിരിക്കുന്നത്. തലയിൽ തൊപ്പി വെച്ചിട്ടുണ്ടോ. എന്നിങ്ങനെ ചോദ്യങ്ങൾ ചോദിക്കാം.

ഒറ്റച്ചോദ്യത്തിൽ ഉത്തരം കിട്ടിയാൽ 10 മാർക്ക് രണ്ട് ചോദ്യമായാൽ 5 മാർക്ക്. മൂന്ന് ചോദ്യമായാൽ 3 മാർക്ക് ഇങ്ങനെ മാർക്ക് കൊടുക്കാം. മൂന്നാമത്തെ ചോദ്യത്തിലും ആളെ കണ്ടെത്താനായില്ലെങ്കിൽ ആൾ ഔട്ടാകും. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന ആളാണ് വിജയി.

Plays For ClassPost A Comment:

0 comments: