ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ലോക ഭക്ഷ്യസുരക്ഷാദിനം | World Food Safety Day

Mashhari
0
World Food Safety Day on 7 June aims to draw attention and inspire action to help prevent, detect and manage foodborne risks, contributing to food security, human health, economic prosperity, agriculture, market access, tourism and sustainable development. The World Health Organization (WHO) and the Food and Agriculture Organization of the United Nations (FAO) jointly facilitate the observance of World Food Safety Day, in collaboration with Member States and other relevant organizations. This international day is an opportunity to strengthen efforts to ensure that the food we eat is safe, mainstream food safety in the public agenda and reduce the burden of foodborne diseases globally.
ജൂൺ 7 ന് നടക്കുന്ന ലോക ഭക്ഷ്യ സുരക്ഷാ ദിനം, ഭക്ഷ്യസുരക്ഷ, മനുഷ്യ ആരോഗ്യം, സാമ്പത്തിക അഭിവൃദ്ധി, കൃഷി, വിപണി പ്രവേശനം, ടൂറിസം, സുസ്ഥിര വികസനം എന്നിവയ്ക്ക് സംഭാവന നൽകിക്കൊണ്ട് ഭക്ഷ്യസാധ്യതകൾ തടയുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിന് ശ്രദ്ധ ആകർഷിക്കുന്നതിനും നടപടിയെ പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷനും (എഫ്എഒഒ) സംയുക്തമായി അംഗരാജ്യങ്ങളുമായും സഹകരിച്ചാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്.
ഒരു സമൂഹത്തിലെ എല്ലാവർക്കും പോഷകസമ്പുഷ്ടമായ ആഹാരം ലഭ്യമാകുന്ന അവസ്ഥയാണ് ഭക്ഷ്യസുരക്ഷ എന്ന് പറയുന്നത്. ഇതിനായുള്ള ഓർമപ്പെടുത്തൽ ദിനമാണ് ലോക ഭക്ഷ്യസുരക്ഷാദിനം. ലോകത്ത് ധാരാളം ആളുകൾ വേണ്ടത്ര ആഹാരം ലഭിക്കാത്തതിനാൽ പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങൾക്ക് കീഴ്‌പ്പെടുന്നുണ്ട്. അതോടൊപ്പം ഓർക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ലോകത്ത് ഒരു വിഭാഗം ജനങ്ങൾ അമിതാഹാരംമൂലമുള്ള ആരോഗ്യപ്രശ്നങ്ങളാലും കഷ്ടപ്പെടുകയാണ്.
ശുദ്ധവായുവും ശുദ്ധജലവും കഴിഞ്ഞാൽ മനുഷ്യന് അത്യാവശ്യം വേണ്ടതാണ് ശുദ്ധമായ ഭക്ഷണം. ശുദ്ധമായ ഭക്ഷണം എന്നാൽ പോഷകാഹാരങ്ങൾ അടങ്ങിയിട്ടുള്ള ഗുണനിലവാരമുള്ള മായമില്ലാത്ത ഭക്ഷണമാണ്. ആഹാരപദാർഥങ്ങളിൽ മായംചേർത്ത് വിൽക്കുന്ന ത് കുറ്റകരം മാത്രമല്ല, സാമൂഹിക ദ്രോഹം കൂടിയാണ്.

പാകംചെയ്യുമ്പോഴും കഴിക്കുമ്പോഴും ഇവ മറക്കരുത്
1. ശരിയായി വേവിച്ച ഭക്ഷണം കഴിക്കുക.
2. ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും ഇടവേളകളിലും കൈയും കാലും സോപ്പ് ഉപയോഗിച്ച് കഴുകുക.
3. കൈയിൽ മുറിവുണ്ടെങ്കിൽ ബാൻഡേജ് ഉപയോഗിച്ച് നല്ലവണ്ണം മറയ്ക്കുക.
4. കൈയിൽ നഖങ്ങൾ വളരാതെ വെട്ടി സൂക്ഷിക്കുക.
5. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
6. പാകം ചെയ്യുന്നതിന് മുൻപും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുൻപും പച്ചക്കറികൾ, പഴവർഗങ്ങൾ മുതലായവ നല്ലവണ്ണം ശുദ്ധജലത്തിൽ കഴുകുക.
7. പാകം ചെയ്ത ഭക്ഷണം ചൂടോടെ ഉപയോഗിക്കുക. ഈച്ച പൊടി, പ്രാണികൾ മുതലായവ വീഴാതെ അടച്ച് സൂക്ഷിക്കുക.
8. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കെ സോപ്പിട്ട് കഴുകുക.
9. ഭക്ഷണം വളരെ നേരത്തെ ഉണ്ടാക്കിവയ്ക്കാതിരിക്കുക. പാകംചെയ്യാൻ ശുദ്ധജലം ഉപയോഗിക്കുക.
10. ചുടുള്ള ഭക്ഷണം ഒരിക്കലും പ്ലാസ്റ്റിക് കുപ്പികൾ/ കവറുകൾ ഇവയിൽ സുക്ഷിക്കരുത്.

ഭക്ഷണം വാങ്ങുമ്പോൾ ഇത് ഓർമവേണം
1. ലൈസൻസുള്ള കടയിൽ നിന്നു മാത്രം ഭക്ഷണ പദാർഥങ്ങൾ വാങ്ങുക.
2. പായ്ക്കറ്റ് ഭക്ഷണസാധനങ്ങൾ ലേബൽ പതിപ്പിച്ചത് മാത്രം വാങ്ങുക.
3. അമിതമായ നിറമുള്ളതും മണമുള്ളതും പുഴുക്കുത്തേറ്റതും വാങ്ങാതിരിക്കുക.
4. വിലകുറച്ച് വിൽക്കുന്ന ആഹാരസാധനങ്ങൾ അധികം വാങ്ങാതിരിക്കുക.
5. കൃത്രിമ നിറവും മധുരവും ചേർന്ന ഭക്ഷണസാ ധനങ്ങൾ കഴിവതും ഒഴിവാക്കുക.
6. പഴകിയ ഇറച്ചി, മീൻ, മുട്ട മുതലായവ ഒഴിവാക്കുക.
7. രുചിയും മണവും കൂട്ടാൻ ചേർക്കുന്ന രാസ പദാർഥങ്ങൾ, അജിനോമോട്ടോ തുടങ്ങിയവ ഉപയോഗിക്കുന്ന ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കാതിരിക്കുക.
8. ശുചിത്വമുള്ള സാഹചര്യത്തിൽ സൂക്ഷിക്കുന്ന ഭക്ഷണസാധനങ്ങൾ മാത്രം വാങ്ങുക. മുറിച്ച് / തുറന്നുവെച്ചിട്ടുള്ള പഴങ്ങൾ പച്ചക്കറികൾ വാങ്ങാതിരിക്കുക.
9. പൂപ്പൽ പിടിച്ച ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
10. കീടനാശിനിയുടെ ഗന്ധമുള്ളതോ കീടനാശിനി കലർന്നതെന്ന് സംശയമുള്ളതോ ആയ ആ സാധനങ്ങൾ ഒഴിവാക്കുക.
11. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക,

ഫുഡ് പിരമിഡ്
ഫുഡ് പിരമിഡ് നോക്കിയാൽ കൂട്ടുകാർക്ക് ഏതൊക്കെ ആഹാരങ്ങൾ എത്ര അളവിൽ കഴിക്കണം എന്ന് മനസിലാക്കാം


Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !