വയലും വനവും ചോദ്യങ്ങൾ ഉത്തരങ്ങൾ

Share it:

RELATED POSTS

01. എന്തുകൊണ്ടാണ് അണ്ണാന് വെള്ളത്തിൽ ജീവിക്കാൻ കഴിയാത്തത്?
വെള്ളത്തിൽ ജീവിക്കാൻ കഴിയുന്ന ശരീരപ്രകൃതിയോ അവയവങ്ങളോ അണ്ണാന് ഇല്ല. വെള്ളത്തിൽ നിന്ന് ശ്വസിക്കാൻ അണ്ണാന് കഴിവില്ല.

02. ജലത്തിൽ കഴിയുന്നതിന് മത്സ്യത്തിന് എന്തെല്ലാം പ്രത്ത്യേകതകൾ ഉണ്ട്??
  • ജലത്തിൽ തുഴയുന്നതിന് അനുയോജ്യമായ ചിറകുകളും വാലുകളും.
  • വെള്ളത്തിൽ തെന്നിനീങ്ങാൻ സഹായിക്കുന്ന വഴുവഴുപ്പുള്ള ശരീരം.
  • തോണിയുടേതുപോലെ രണ്ടറ്റവും കൂർത്ത ശരീര ആകൃതി.
  • നിരനിരയായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ശൽക്കങ്ങൾ മത്സ്യത്തെ ജലത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നു.

03. ജലത്തിലും കരയിലും ജീവിക്കുന്ന തവളയ്ക്ക് എന്തൊക്കെ പ്രത്യേകതകളാണ് ഉള്ളത്?
തവളയ്ക്ക് കരയിലും ജലത്തിലും ഒരുപോലെ ശ്വസിക്കാൻ കഴിയുന്നു. വെള്ളത്തിലായിരിക്കുമ്പോൾ ത്വക്കിലൂടെയും കരയിലായിരിക്കുമ്പോൾ മൂക്കിലൂടെയും ശ്വസിക്കുന്നു. വഴുവഴുപ്പുള്ളതും തുഴപോലുള്ള കാലുകളും നീന്താൻ സഹായിക്കുന്നു. നീളമുള്ള പിൻകാലുകൾ കരയിൽ ചാടിച്ചാടി സഞ്ചരിക്കാൻ തവളയെ സഹായിക്കുന്നു.

04. എന്താണ് അനുകൂലനം?
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളാണ് അനുകൂലനം എന്ന് പറയുന്നത്.
05. ജലത്തിൽ വളരുന്ന സസ്യങ്ങളായ താമരയ്ക്കും ആമ്പലിനും എന്തൊക്കെ അനുകൂലനങ്ങളാണ് ഉള്ളത്?

  • ജലത്തിൽ വളരുന്ന സസ്യങ്ങൾ വെള്ളത്തിൽ കിടന്നീട്ടും ചീഞ്ഞു പോകുന്നില്ല.
  • വെള്ളത്തിന്റെ മുകളിൽ ഇലകൾ പൊങ്ങിക്കിടക്കുന്ന.
  • നീളമുള്ള തണ്ടുള്ളതിനാൽ ജലനിരപ്പ് ഉയർന്നാലും ജലോപരിതലത്തിൽ ഉയർന്ന് നിൽക്കും.
  • താമര, ആമ്പൽ തുടങ്ങിയവയുടെ തണ്ടുകളിൽ വായൂഅറകൾ ഉണ്ട്. ഇതാണ് പൊങ്ങിക്കിടക്കാൻ സഹായിക്കുന്നത്.
  • ജലസസ്യങ്ങളുടെ പൂക്കൾ വെള്ളത്തിന് മുകളിൽ ഉയർന്ന് നിൽക്കുന്നു.

06. എന്താണ് ആവാസവ്യവസ്ഥ ?
ഒരു പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവീയവുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ആവാസവ്യവസ്ഥ. കുളങ്ങൾ, കാടുകൾ, കാവുകൾ, വയലുകൾ എന്നിവയെല്ലാം ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങളാണ്.
Share it:

EVS Notes

EVS4 U1Post A Comment:

0 comments: