ഏറ്റവും പഴക്കമുള്ള മാലിന്യസംസ്ക്കരണ രീതിയാണിത്. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയില്ലാത്ത തണലുള്ള സ്ഥലത്ത് മൂന്നടി വീതിയും രണ്ടടി താഴ്ച്ചയും ഏകദേശം പത്തടിയോളം നീളമുള്ള കുഴികള്‍ എടുക്കുക. ഈ കുഴി നന്നായി ഉറപ്പിക്കുക. കുഴികള്‍ക്ക് ചുറ്റും മണ്ണുകൊണ്ടോ , ഇഷ്ടിക കൊണ്ടോ ചെറിയൊരു തിട്ട 15.സെ.മീ പൊക്കത്തില്‍ ഉണ്ടാക്കുക. വെള്ളം ഒലിച്ചിറങ്ങാതിരിക്കുന്നതിനു ഇത് സഹായിക്കും.
തേങ്ങയുടെ തൊണ്ട് മലർത്തി അടുക്കുക. അതിനു മേലെ അഴുകിത്തുടങ്ങിയ ഖര മാലിന്യങ്ങൾ ഇടുക. അതിനും മുകളിൽ ചാണകവും മുകളിലായി ഖര മാലിന്യങ്ങളും ഇടുക. ഇടയ്ക്കിടയ്ക്ക് മണ്ണിര ഇട്ടുകൊടുക്കുക. എരിവും പുളിയുമുള്ള വസ്തുക്കളും പ്ലാസ്റ്റിക്കുകളും പൂർണ്ണമായി ഒഴിവാക്കണം. ഇങ്ങനെ അടുക്കി മുകളിൽ എത്തുമ്പോൾ തെങ്ങോല ഇട്ടുകൊടുക്കണം. എലിയുടെ ശല്യം ഒഴിവാക്കാൻ വല ഉപയോഗിക്കാം. ഏകദേശം രണ്ടു മാസമാകുമ്പോൾ നല്ലൊരു കമ്പോസ്റ്റ് ആയി അത് മാറും.ഇങ്ങനെ തയാറാക്കിയ കമ്പോസ്റ്റ് അരിച്ചു ഉണക്കി ഉപയോഗിക്കാം.
അഴുകുന്ന ഏതു ജൈവമാലിന്യവും സംസ്ക്കരിക്കാം എന്നതാണ് കുഴി കമ്പോസ്റ്റിന്റെ സവിശേഷത. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും കുടിവെള്ള സ്രോതസ്സുകള്‍ക്ക് അടുത്തും കുഴി കമ്പോസ്റ്റിംഗ് രീതി ഒഴിവാക്കേണ്ടതാണ്.