നമ്മുടെ വീട്ടിലെ എല്ലാ ചെടികളിലും പൂക്കൾ ഉണ്ടാകാറുണ്ടോ? ഇല്ലല്ലോ അല്ലേ? എന്നാൽ പൂക്കൾ ഉണ്ടാകുന്ന ചെടികളെയും പൂക്കൾ ഇല്ലാത്ത ചെടികളെയും ഒന്ന് തരം തിരിച്ചാലോ?
പൂക്കൾ ഉള്ള ചെടികൾ | പൂക്കൾ ഇല്ലാത്ത ചെടികൾ |
റോസ് ചെമ്പരത്തി മാവ് പ്ലാവ് തുമ്പ കണിക്കൊന്ന ഡാലിയ | മധുരക്കിഴങ്ങ് പായൽ പന്നൽ മണിപ്ലാന്റ് |
എല്ലാ ചെടിയിലും ഒരേ തരത്തിലുള്ള പൂക്കളാണോ ഉണ്ടാവുക?
ചെമ്പരത്തിക്ക് ഒരേ നിറമാണോ ഉള്ളത്? വിവിധ തരത്തിൽ നിറങ്ങളുള്ള ചെമ്പരത്തി ചെടി ഉണ്ടല്ലോ അല്ലേ?
ഒരേ നിറത്തിലുള്ള പൂക്കൾ ഉള്ള ചെടികൾ | പല നിറത്തിലുള്ള പൂക്കൾ ഉള്ള ചെടികൾ |
മുല്ല കണിക്കൊന്ന സൂര്യകാന്തി തുമ്പപ്പൂ | ചെമ്പരത്തി റോസ് സീനിയ ഡാലിയ ജമന്തി |
മുകളിൽ നമ്മൾ എഴുതിയ എല്ലാ പൂക്കൾക്കും മണം ഉണ്ടോ? ഒന്ന് മണത്തുനോക്കി എഴുതിയാലോ?
മണമുള്ള പൂക്കൾ | മണമില്ലാത്ത പൂക്കൾ |
റോസ് മുല്ല ജമന്തി ബന്തി നിശാഗന്ധി ഇലഞ്ഞി പാലപ്പൂ | കടലാസ് പൂ ചെമ്പരത്തി സീനിയ വെള്ളരി വാടാമുല്ല ചെത്തി |
പ്രാണികളെയും പൂമ്പാറ്റകളെയും ആകർഷിക്കാനാണ് പൂക്കൾക്ക് പ്രകൃതി നല്ല മണം (സുഗന്ധം) നൽകിയിരിക്കുന്നത്. പ്രാണികളിലൂടെ പരാഗണം നടന്നാണ് ചെടികൾക്ക് വിത്തുകൾ ഉണ്ടാകുന്നത്.
രാത്രിയിൽ വിരിയുന്ന പൂക്കൾ
രാത്രിയിൽ വിടരുന്ന പുഷ്പങ്ങളെ നിശാപുഷ്പങ്ങൾ എന്നു വിളിക്കുന്നു. നിശാപുഷ്പങ്ങളെല്ലാം സുഗന്ധവാഹികളാണ്. വളരെ ദൂരെയുള്ള നിശാശലഭങ്ങളെയും ആകർഷിക്കാൻ ഈ സുഗന്ധം സഹായിക്കുന്നു.