1 മുതൽ 5 വരെ സംഖ്യകൾ പരിചയപ്പെടുന്നതിനുളളതാണ് ഈ യൂണിറ്റ്. താരതമ്യത്തിനുപയോഗിക്കുന്ന പദങ്ങൾ കഴിഞ്ഞ യൂണിറ്റിൽ കുട്ടികൾ മനസ്സിലാക്കിക്കഴിഞ്ഞു. വസ്തുക്കളെ കൂട്ടങ്ങളാക്കി കൂട്ടങ്ങളുടെ സവിശേഷതകൾക്കനുസരിച്ച് അവയെ സംഖ്യയുമായി ബന്ധപ്പെടുത്തി ഈ യൂണിറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. 1 മുതൽ 5 വരെ വസ്തുക്കൾ എണ്ണിയെടുത്ത് കൂട്ടങ്ങളാക്കുന്നതിനും അവയെ അക്കങ്ങൾ ഉപയോഗിച്ച് എഴുതുന്നതിനും വസ്തുക്കൾ എണ്ണിയെടുത്ത് രേഖപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കളികളിലേർപ്പെടുന്നതിനും ചിത്രം വരയ്ക്കുന്നതിനും പാട്ടു പാടുന്നതിനുമുള്ള അവസരങ്ങളും ഈ യൂണിറ്റിലൂടെ കുട്ടികൾക്കു ലഭിക്കുന്നു. പരസ്പരബന്ധം കണ്ടെത്താനും സംഖ്യകളെ ക്രമീകരിക്കാനും താരതമ്യം ചെയ്യാനും എണ്ണിയെടുക്കാനും ഈ യൂണിറ്റിലൂടെ കുട്ടിക്ക് കഴിയണം. തുടർന്നുള്ള യൂണിറ്റുകൾ ഈ അടിത്തറയിൽനിന്നുകൊണ്ടാണ് വികസിക്കുന്നത്.
# ഒന്ന് | One # ചിത്രവായന # കുരുവിക്കഥ
# പൂന്തോട്ടത്തിലേയ്ക്ക് | To the Garden
# പൂന്തോട്ടത്തിലെ കൂട്ടുകാർ | Friends at the Garden
# തേന്മാവിന്റെ കൂട്ടുകാർ | Friends of the Mango Tree
# എണ്ണം എത്ര? | How many?
# എണ്ണിനോക്കൂ.. സംഖ്യ എഴുതൂ | Count and write the number
# ഒത്തുനോക്കാം | Let us match
# എണ്ണം എഴുതുക | Count and write