ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അമൃത ടീച്ചർ കൊണ്ടുവന്ന സമ്മാനപ്പൊതിയിൽ എന്തൊക്കെ ആയിരുന്നു? എല്ലാം കളിപ്പാട്ട വാഹനങ്ങളായിരുന്നു.
കാർ, ജീപ്പ്, ഓട്ടോറിക്ഷ, ബസ്, മണ്ണുമാന്തി യന്ത്രം, ടിപ്പർ ഒക്കെ ഉണ്ടായിരുന്നു.
കടങ്കഥകൾ
വാഹനങ്ങൾ ഉത്തരമായി വരുന്ന രണ്ട് കടങ്കഥകൾ ടീച്ചർ പറഞ്ഞു തന്നു.
1. മൂന്ന് ചക്രത്തിൽ പായും ഞാൻ
മൂട്ടയേപ്പോലെ പായും ഞാൻ
ആരാണെന്നു ചൊല്ലാമോ? ഞാൻ -
ആരാണെന്നു ചൊല്ലാമോ?
2. പള്ള നിറച്ചും ആളെ കേറ്റും
ഒന്നടിച്ചാൽ നിൽക്കും
രണ്ടടിച്ചാൽ പായും
ഉത്തരം നിങ്ങൾക്ക് അറിയാമല്ലോ. കൂടുതൽ കടങ്കഥകൾ ഉണ്ടാക്കാനും ശേഖരിക്കാനും ശ്രമിക്കണം. അവയൊക്കെ എഴുതി വെക്കണം.
കണ്ടതും കയറിയതും : പട്ടിക
ഒരുപാട് വാഹനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ എല്ലാത്തിലും കയറിയിട്ടില്ല. ഇത് രണ്ട് കോളമുള്ള ഒരു പട്ടികയായി എഴുതാം.
ആദ്യ കോളത്തിന് 'ഞാൻ കണ്ട വാഹനങ്ങൾ' എന്നും അടുത്ത കോളത്തിന് 'ഞാൻ കയറിയ വാഹനങ്ങൾ' എന്നും തലക്കെട്ടു നൽകി താഴെ വാഹനങ്ങളുടെ പേരുകൾ എഴുതാം.
വാഹനങ്ങളുടെ ഉപയോഗങ്ങൾ
വിവിധ തരം വാഹനങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്കായാണ് നാം ഉപയോഗിക്കുന്നത്. അവ എന്തൊക്കെയാണെന്നു നോക്കാം.
യാത്രയ്ക്ക്
ബസ്
ഓട്ടോറിക്ഷ
ജീപ്പ്
കാർ
സാധനങ്ങൾ കൊണ്ടുപോവാൻ
ടിപ്പർ
ലോറി
മറ്റ് ആവശ്യങ്ങൾക്ക്
മണ്ണുമാന്തി യന്ത്രം
ഫയർ എഞ്ചിൻ
കൂടുതൽ വാഹനങ്ങളുടെ പേരുകൾ ഉൾപ്പെടുത്തി മൂന്ന് കോളമുള്ള ഒരു പട്ടികയാക്കി ഇത് നിങ്ങൾ എഴുതി അയയ്ക്കുമല്ലോ.
കൂടുതൽ അറിയാം
വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത് എങ്ങനെയാണ് യാത്ര ചെയ്തിരുന്നത്? കരയിലൂടെ മാത്രമേ വാഹനങ്ങൾ പോകാറുള്ളോ? വെള്ളത്തിലൂടെയും ആകാശത്തിലൂടെയും സഞ്ചരിക്കുന്ന വാഹനങ്ങളില്ലേ?
ഈ സംശയങ്ങളുടെ ഉത്തരം കണ്ടെത്താൻ പാഠപുസ്തകത്തിലെ 120, 121, 122 പേജുകൾ എല്ലാവരും വായിക്കണം.
അടുത്ത മലയാളം ക്ലാസ്സ് കാണുമ്പോൾ ഒരു ഷീറ്റ് പേപ്പർ കരുതുന്ന കാര്യം മറക്കേണ്ട.
Your Class Teacher