ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Mathematics - 52.
ഹായ്, എന്തു രുചി!
ജോബിയും അച്ഛനും പലചരക്കു കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നതാണ്. അവിടെ ഒരു വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്.
ആകെ വില എത്ര?
2 കിലോഗ്രാം അരിയും 1 കിലോഗ്രാം പഞ്ചസാരയും 1 കിലോഗ്രാം ഉള്ളിയുമാണ് ജോബി വാങ്ങിയത്. ആകെ എത്ര രൂപ കൊടുക്കണം?
1 കിലോഗ്രാം അരിയുടെ വില 35 രൂപയാണ്. അപ്പോൾ
2 കിലോഗ്രാം അരിയുടെ വില
35 + 35 = 70
1 കിലോഗ്രാം പഞ്ചസാരയുടെ വില = 31
1 കിലോഗ്രാം ഉള്ളിയുടെ വില = 34
ആകെ വില 70 + 31 + 34 =
70 +
31
34
__
135 രൂപ
ജോബിയുടെ അച്ഛൻ കടക്കാരന് ഒരു 100 രൂപ നോട്ടും ഒരു 50 രൂപ നോട്ടും കൊടുത്തു.
100 + 50 = 150 രൂപയാണ് കൊടുത്തത്. എത്ര രൂപ ബാക്കി കിട്ടും?
150 -
135
___
015
15 രൂപ ബാക്കി കിട്ടും. അത് ഏതൊക്കെ നോട്ടുകളായിരിക്കും?
10 + 5
5 + 5 + 5
10 + 2 + 2 + 1
ഇങ്ങനെ പല വിധത്തിൽ കിട്ടാം.
100 രൂപ ചില്ലറയാക്കാം
രണ്ട് 50 രൂപ = 100 രൂപ
അഞ്ച് 20 രൂപ = 100 രൂപ
പത്ത് 10 രൂപ = 100 രൂപ
ഇരുപത് 5 രൂപ = 100 രൂപ
കളിത്രാസ് നിർമിക്കാം
സാധനങ്ങൾ തൂക്കി നോക്കുന്ന വിവിധ തരം ത്രാസുകൾ നമ്മൾ കണ്ടു. ഇപ്പോൾ തൂക്കം എഴുതി കാണിക്കുന്ന ഡിജിറ്റൽ ത്രാസുകളാണ് കടകളിൽ കൂടുതൽ കാണാറ്.
ഒരു കമ്പും ചരടും രണ്ട് ചിരട്ടകളും കൊണ്ട് കളിത്രാസ് ഉണ്ടാക്കുന്ന വീഡിയോ കണ്ടല്ലോ. അതുപോലൊന്ന് നിങ്ങളുടെ ഗണിതമൂലയിൽ ഉണ്ടാക്കി വെച്ചോളൂ.
തുടർ പ്രവർത്തനങ്ങൾ
പാഠപുസ്തകത്തിലെ 'അമ്മു വാങ്ങിയത്', 'ബാക്കിയെത്ര?' എന്നീ പ്രവർത്തനങ്ങളും ചെയ്യണം. വർക്ക് ഷീറ്റ് അയച്ചു തരാം.
ഒരു കാര്യം ഓർമയിൽ വെച്ചോളൂ. കിലോ എന്ന വാക്കിൻ്റെ അർത്ഥം ആയിരം എന്നാണ്. കിലോഗ്രാം എന്നാൽ ആയിരം ഗ്രാം എന്നാണ് അർത്ഥം.
Your Class Teacher
വില വിവരം (ഒരു കിലോഗ്രാമിൻ്റെ വില രൂപയിൽ) |
---|
അരി - 35 പയർ - 55 മുളക് - 75 ഉള്ളി - 34 ഉപ്പ് - 10 സേമിയ - 35 പഞ്ചസാര - 31 പരിപ്പ് - 60 |