ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
Unit 7. ഹായ് എന്തു രുചി
ജോബിയും അച്ഛനും അമ്മയും കൂടി തോട്ടത്തിൽ നിന്നും
മത്തങ്ങ
കക്കിരിക്ക
വാഴക്കുല
എന്നിവ പറിച്ചു കൊണ്ടുവന്നിരിക്കയാണ്. ഇവയിൽ ഭാരം കൂടിയത് അച്ഛനാണ് കൊണ്ടുവന്നത്. ഭാരം കുറഞ്ഞത് ജോബിയും. ഇവയിൽ ഭാരം കുറഞ്ഞതും കൂടിയതും കണ്ടെത്താമോ?
ഏറ്റവും ഭാരം കുറഞ്ഞ കക്കിരിക്കയാണ് ജോബി കൊണ്ടുവന്നത്, അതിനേക്കാൾ ഭാരമുള്ള മത്തങ്ങ അമ്മ കൊണ്ടുവന്നു, ഏറ്റവുമധികം ഭാരമുള്ള വാഴക്കുല അച്ഛനാണ് കൊണ്ടുവന്നത്. '
ഭാരത്തിനനുസരിച്ച് ക്രമീകരിക്കാം
ജോബിയുടെ സ്ക്കൂൾ ബാഗിലെ 4 സാധനങ്ങൾ -
സ്റ്റീൽ ബോട്ടിൽ
കുട
പെൻസിൽ
ബുക്ക്
എന്നിവയെ ഭാരത്തിനനുസരിച്ച് ക്രമീകരിക്കാമോ?
ടീച്ചർ കൈയിൽ എടുത്തു നോക്കിയിട്ടാണ് ക്രമീകരിച്ചത്. കുടയ്ക്കായിരുന്നു കൂടുതൽ ഭാരം. ബോട്ടിലിൽ വെള്ളം ഇല്ലായിരുന്നു. അതിനാൽ ബുക്കാണ് രണ്ടാമത്. ബോട്ടിൽ മൂന്നാമത്. പെൻസിലിനാണ് ഏറ്റവും ഭാരം കുറവ്.
ഭാരം കൂടിയ പെട്ടി ഏത്?
ഒരേ പോലെയുള്ള രണ്ട് പെട്ടികൾ കാണിച്ചിട്ട് 'ഏതിനാണ് ഭാരം കൂടുതൽ' എന്ന് ടീച്ചർ ചോദിച്ചു.
കണ്ടാൽ മാത്രം ഉത്തരം പറയാൻ കഴിയില്ല. കൈയിൽ എടുത്തു നോക്കണം.
ഒരു ബോക്സിൽ നിറയെ മിഠായി ഉണ്ടായിരുന്നു. മറ്റേ ബോക്സ് കാലിയാണ്. മിഠായി നിറച്ച ബോക്സിനായിരിക്കുമല്ലോ ഭാരം കൂടുതൽ.
ഭാരം കൂടിയതിൽ നിന്ന് കുറഞ്ഞതിലേക്ക് ക്രമീകരിക്കുക
മഗ്, തേൻകുപ്പി, സ്റ്റീൽഗ്ലാസ്സ്, പ്ലാസ്റ്റിക് ടിൻ
ഉത്തരം: തേൻകുപ്പി, മഗ്ഗ്, സ്റ്റീൽ ഗ്ലാസ്സ്, പ്ലാസ്റ്റിക് ടിൻ
ഇവയിൽ വലിപ്പം കൂടിയത് മഗ്ഗ് ആണ്. പക്ഷെ ഭാരം കൂടുതൽ തേൻ കുപ്പിക്കാണ്. വലിപ്പം കൂടിയതു കൊണ്ട് ഭാരം കൂടണമെന്ന് നിർബന്ധമില്ല.
ഭാരം നോക്കാം
വീട്ടുപകരണങ്ങളും സ്ക്കൂൾ ബാഗിലെ സാധനങ്ങളും ഭാരത്തിനനുസരിച്ച് ക്രമീകരിച്ചെഴുതാനുള്ള പ്രവർത്തനമാണിത്. വർക്ക് ഷീറ്റ് അയച്ചു തരാം.
കൂടാതെ നിങ്ങൾക്ക് കിട്ടുന്ന ചില വസ്തുക്കൾ എടുത്ത് ഏതിനാണ് ഭാരം എന്ന് എടുത്തുയർത്തി കണ്ടു പിടിക്കൂ. അനിയൻമാരേയും അനിയത്തി മാരേയുമൊക്കെ എടുത്തു പൊക്കി നോക്കൂ. പക്ഷേ സൂക്ഷിക്കണം, താഴെ വീഴിച്ച് അമ്മയുടെ അടി വാങ്ങരുത്.
ഭാരത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അടുത്ത ക്ലാസ്സിൽ പഠിക്കാം.
Your Class Teacher

Tags: