
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Malayalam
7. അറിഞ്ഞു കഴിക്കാം
കുട്ടുകാരേ,
നമ്മുടെ പുതിയ പാഠം ഒരു ചിത്രകഥയാണ്. ആഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ പാഠത്തിൽ നമ്മൾ പഠിക്കാൻ പോവുന്നത്.
നിങ്ങൾ രാവിലെ കഴിച്ച ആഹാരം എന്താണ്?
പുട്ടും പഴവും
ദോശയും ചട്ണിയും
ഇഡ്ഡലിയും സാമ്പാറും
ഇടിയപ്പം
പുഴുക്ക്
ചപ്പാത്തിയും ചിക്കൻ കറിയും
അപ്പവും മുട്ടക്കറിയും
ഇതിലേതെങ്കിലുമാണോ? അല്ലെങ്കിൽ ആ ആഹാരമെന്താണെന്ന് നോട്ട് ബുക്കിൽ എഴുതാമോ?
ഇഷ്ടമുള്ള ആഹാരം
സന്ധ്യ ടീച്ചർ, ടീച്ചർക്ക് ഇഷ്ടമുള്ള ആഹാര സാധനങ്ങളേതെന്ന് നിങ്ങളെ കാണിച്ചല്ലോ. അതുപോലെ നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങളുടെ പേരുകൾ എഴുതാമോ?
ആഹാരം കഴിക്കുന്നതെന്തിന്?
- വിശപ്പു മാറാൻ
- ആരോഗ്യത്തിന്
- വളരാൻ
ആഹാരം കഴിക്കുന്നത് എപ്പോഴൊക്കെ?
- രാവിലെ
- ഉച്ചയ്ക്ക്
- രാത്രി
(കൂടാതെ ഇടയ്ക്ക് ലഘു ഭക്ഷണവും കഴിക്കാറുണ്ട്.)
ഞാൻ കഴിച്ചത് (പട്ടിക page 113)
ഓരോ ദിവസവും കഴിച്ച ആഹാരം എന്തൊക്കെയാണെന്ന് പാഠപുസ്തകത്തിലെ ഈ പട്ടികയിൽ എഴുതുമല്ലോ. ഇന്ന്, വെള്ളി മുതൽ എഴുതി തുടങ്ങിക്കൊള്ളൂ. ഒരാഴ്ച കൊണ്ട് പൂർത്തിയാക്കണം.
ഒപ്പമിരിക്കാം
കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചാൽ പരസ്പര സ്നേഹവും സന്തോഷവും വർധിക്കും. നല്ല കുടുംബത്തിൻ്റെ ലക്ഷണങ്ങളിലൊന്നാണ് ഒരുമിച്ച് ആഹാരം കഴിക്കുന്നത്.
പ്രാതൽ ഒഴിവാക്കല്ലേ..
പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തെ പ്രവർത്തനങ്ങൾ ഉത്സാഹത്തോടെ ചെയ്തു തുടങ്ങാൻ നമുക്ക് ഊർജം നൽകുന്നത്. അതിനാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുകയോ കഴിക്കാൻ വൈകുകയോ ചെയ്യരുത്.
വയറു നിറയെ കഴിക്കുകയും വേണം.
ചിത്രത്തിലെന്തെന്ന് എഴുതാം
പേജ് 107 ൽ രണ്ട് ചിത്രങ്ങളുണ്ടല്ലോ. ഓരോ ചിത്രത്തിലും എന്തൊക്കെയാണ് കാണുന്നതെന്ന് എല്ലാവരും നോട്ട് ബുക്കിൽ എഴുതണം.
പറയുന്നതെന്ത്?
ജോബിയെയും ജാൻസിയേയും കണ്ടല്ലോ. അവർ പറയുന്നതെന്താണ്? എല്ലാവരും വായിച്ചു നോക്കണേ.
Your Class Teacher