ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
* TEACHER'S NOTE*
STD 2. Mathematics - 44 കാട് ഞങ്ങളുടെ വീട്
കാവൽക്കാർക്കായി ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയിലെ വിറക് തീർന്നു പോയി.
കുതിര, കഴുത, ആന, ഒട്ടകം എന്നിവരാണ് വിറക് ശേഖരിക്കാൻ പോയത്.
കുതിരയും കഴുതയും കൊണ്ടുവന്ന വിറകുകൾ
കുതിര : 2 പത്തുകൾ 6 ഒന്നുകൾ
കഴുത : 3 പത്തുകൾ 2 ഒന്നുകൾ
ആകെ : 5 പത്തുകൾ 8 ഒന്നുകൾ
50 + 8 = 58
എഴുതി കൂട്ടുമ്പോൾ# ഒന്നുകളുടെ സ്ഥാനത്തു നിന്ന് തുടങ്ങണം# സ്ഥാനവില മനസ്സിലുണ്ടാവണം# ഒന്നുകളുടെ സ്ഥാനത്ത് രണ്ടക്ക സംഖ്യ ഉത്തരമായി വന്നാൽ ആ സംഖ്യയുടെ ഒന്നുകൾ മാത്രം ഉത്തരത്തിൽ ഒന്നുകളുടെ സ്ഥാനത്തെഴുതി പത്തുകൾ പത്തിൻ്റെ സ്ഥാനത്തെ അക്കങ്ങളോടൊപ്പം എഴുതി കൂട്ടണം.
26 +
32
__
58
ഇവിടെ ഒന്നുകളുടെ സ്ഥാനം കൂട്ടിയപ്പോൾ ഒരക്ക സംഖ്യ തന്നെ കിട്ടിയതിനാൽ പുന:ക്രമീകരണത്തിൻ്റെ ആവശ്യം വരുന്നില്ല.
കുതിരയും കഴുതയും കൂടി 58 വിറകുകളാണ് കൊണ്ടുവന്നത്.
ആനയും ഒട്ടകവും കൊണ്ടുവന്ന വിറകുകൾ
ആന : 2 പത്തുകൾ 5 ഒന്നുകൾ
ഒട്ടകം : 3 പത്തുകൾ 7 ഒന്നുകൾ
ആകെ: 5 പത്തുകൾ 12 ഒന്നുകൾ
50 + 12
50 + 10 + 2 = 62
എഴുതി കൂട്ടുമ്പോൾ
25 +
37
__
62
ഇവിടെ ഒന്നുകളുടെ സ്ഥാനത്തെ അക്കങ്ങൾ കൂട്ടുമ്പോൾ 12 ആണ് കിട്ടുന്നത്.
12 = 1 പത്ത് 2 ഒന്നുകൾ
ഒന്നുകൾ എത്രയുണ്ടെന്നു മാത്രമേ ഒന്നുകളുടെ സ്ഥാനത്ത് എഴുതാവൂ. ബാക്കിയുള്ള 1 പത്ത്, പത്തുകളുടെ സ്ഥാനത്തെ അക്കങ്ങളോടൊപ്പം കൂട്ടുകയാണ് വേണ്ടത്.
ആനയും ഒട്ടകവും കൂടി 62 വിറകുകളാണ് കൊണ്ടുവന്നത്.
ഇതുപോലുള്ള കൂടുതൽ പ്രായോഗിക പ്രശ്നങ്ങൾ ചെയ്യുമ്പോൾ സങ്കലന ക്രിയ നന്നായി മനസ്സിലുറയ്ക്കും. പാഠപുസ്തകത്തിലെ 'ആകെ എത്ര?' എന്ന പ്രവർത്തനം എല്ലാവരും പൂർത്തിയാക്കി അയച്ചു തരണം. (വർക്ക് ഷീറ്റ് അയയ്ക്കാം)
ആകെ എത്ര എന്നു കണ്ടു പിടിക്കാൻ എപ്പോഴും കൂട്ടുകയാണ് വേണ്ടത് എന്ന കാര്യം മനസ്സിൽ ഉണ്ടാവണം.
Your Class Teacher