ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്ത അനുഭവങ്ങളുള്ളവരായിരിക്കും കുട്ടികൾ. നാട്ടിലെ വിവിധ ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാനും സവിശേഷതകൾ തിരിച്ചറിയാനും ഈ യൂണിറ്റിലൂടെ കടന്നുപോകുമ്പോൾ കൂട്ടിക്ക് കഴിയേണ്ടതുണ്ട്. എല്ലാവരും ഒത്തുചേർന്ന് സന്തോഷകരമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നവയാണല്ലോ ഉത്സവങ്ങൾ. ദേശീയാഘോഷങ്ങൾ, വിദ്യാലയദിനാഘോഷങ്ങൾ എന്നിവയിൽ തനിക്കും പങ്കുണ്ടെന്ന് തിരിച്ചറിയാനും പങ്കാളിയാകാനുമുള്ള മനോഭാവം പഠിതാവിൽ രൂപപ്പെടണം. നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ട ഉത്സവങ്ങളോടനുബന്ധിച്ചുള്ള കളികൾ, പാട്ടുകൾ, ഐതീഹ്യങ്ങൾ എന്നിവ അന്വേഷിക്കാനും കണ്ടത്തി പങ്കുവയ്ക്കാനും ഈ യൂണിറ്റിൽ അവസരം നൽകേണ്ടതുണ്ട്.
ഭാഷ
പരിസരപഠനം