പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്ക്കൂൾ അധ്യാപകർ, പ്രൈമറി അധ്യാപകർ, ഭാഷാധ്യാപകർ എന്നിവരുടെ 2020-21 വർഷത്തെ അന്തർജില്ല സ്ഥലം മാറ്റത്തിനുളള അപേക്ഷകൾ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
2020-21 വർഷത്തെ അന്തർജില്ല സ്ഥലംമാറ്റത്തിനായി നീക്കിവച്ചിരിക്കുന്ന നിശ്ചിത ശതമാനം ഒഴിവിലേയ്ക്ക് അർഹരായ അധ്യാപകർക്ക് സഥലം മാറ്റം നൽകേണ്ടതുണ്ട്. ആയതിലേയ്ക്കു ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ പ്രധാനാദ്ധ്യാപകൻ തലത്തിലും, വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിലും പരിശോധന നടത്തിയ ശേഷം ഓൺലൈൻ സ്ഥലം മാറ്റത്തിനായി പരിഗണിക്കുന്നതാണ്.
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയുളള എല്ലാ നടപടി ക്രമങ്ങളും ഓൺലൈൻ മുഖേന നടക്കുന്നതാണ്. അപേക്ഷകന് ഒരു അപേക്ഷ മാത്രമേ രജിസ്റ്റർ ചെയ്യുവാൻ അനുവാദമുളളൂ. ഒരു പ്രാവശ്യം അപേക്ഷ സമര്‍പ്പിക്കാവുന്നതും ആദ്യത്തെ അപേക്ഷ റദ്ദു ചെയ്യുതിലേയ്ക്കായി ആ അപേക്ഷയുടെ ആപ്ലിക്കേഷന്‍ ഐ.ഡി. ചൂണ്ടിക്കാട്ടി പ്രധാനാദ്ധ്യാപകൻ മുഖേന വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടതും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ complaint link-ല്‍ ശുപാര്‍ശ സഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കേണ്ടതും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷം അപേക്ഷ വെബ്‌സൈറ്റില്‍നിന്നും നീക്കം ചെയ്യുതിനുളള നടപടികള്‍ KITE വഴി സ്വീകരിക്കുന്നതുമാണ്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏത് കമ്പ്യൂട്ടറും ഉപയോഗിക്കാവുന്നതാണ്. അപേക്ഷയുടെ ആദ്യഭാഗത്ത് അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വ്യക്തിഗത പാസ്‌വേഡ് (അപേക്ഷകന് ഇഷ്ടമുള്ളത് നല്‍കാം) രഹസ്യ സ്വഭാവമുള്ളതായിരിക്കണം. ഈ പാസ്‌വേഡ് ഉപയോഗിച്ചാണ് പിന്നീട് അപേക്ഷയുടെ വിശദാംശങ്ങള്‍പരിശോധിക്കേണ്ടത്. അപേക്ഷ പൂരിപ്പിച്ച സമയത്ത് ലഭിച്ച Application ID- യും അപേക്ഷകന്‍ നല്‍കിയ പാസ്‌വേഡും ഭദ്രമായി സൂക്ഷിച്ച് വെയ്‌ക്കേണ്ടതാണ്. വീണ്ടും പ്രിന്റ്ഔട്ട് എടുക്കുതിനും തുടർന്ന് വരുന്ന സ്ഥലംമാറ്റത്തിന്റെ വിവരങ്ങള്‍ അറിയുന്നതിനും Application ID യും പാസ്‌വേഡും അത്യന്താപേക്ഷിതമാണ്. 27/01/2021 - മുതല്‍ 05/02/2021 വൈകുന്നേരം 5 മണി വരെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ചെയ്ത അപേക്ഷ പ്രധാനാദ്ധ്യാപകനും അതാത് വിദ്യാഭ്യാസ ഉപഡയറക്ടറും വെരിഫൈ ചെയ്തു എന്ന് അപേക്ഷകനും ഉറപ്പുവരുത്തേണ്ടതാണ്. ഇതു സംബന്ധിച്ചുള്ള പരാതികള്‍പിന്നീട് പരിഗണിക്കാന്‍ നിര്‍വ്വാഹമില്ല എന്നറിയിക്കുന്നു.
ഓണ്‍ലൈനിലൂടെ അല്ലാതെയുള്ള അപേക്ഷ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. നിയമനം ലഭിച്ച ജില്ലയില്‍ അഞ്ച് (5) വര്‍ഷം ഒരേ തസ്തികയില്‍ സേവനം പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമേ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളു. 31/03/2020 അടിസ്ഥാനമാക്കിയാണ് 5 വർഷ സര്‍വ്വീസ് ദൈര്‍ഘ്യം കണക്കാക്കുന്നത്.
ഒരു അപേക്ഷകന് ഒരു ജില്ലയിലേയ്ക്ക് മാത്രമേ അപേക്ഷ അയയ്ക്കാന്‍ അനുവാദമുള്ളു. അപേക്ഷകന്റെ താല്‍പര്യമനുസരിച്ച് 10 സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രസ്തുത 10 സ്‌കൂളുകളില്‍ ഏതിലെങ്കിലും സ്ഥലം മാറ്റം നല്‍കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മറ്റേതെങ്കിലും സ്‌കൂളില്‍ ഒഴിവിന്റെ ലഭ്യത അനുസരിച്ച് സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനായി പരിഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് Yes എന്ന് നല്‍കിയാല്‍ അപേക്ഷകര്‍ ആരും ഇല്ലാത്ത ഒഴിവുകള്‍ ഉള്ള സ്‌കൂളുകളില്‍ അപേക്ഷകനെ സീനിയോറിറ്റി അനുസരിച്ച് പരിഗണിക്കുന്നതാണ്. എന്നാല്‍ ഈ ചോദ്യത്തിന് No എന്നാണ് നല്‍കുതെങ്കില്‍ അപേക്ഷകന്‍ തെരഞ്ഞെടുത്ത സ്‌കൂളിലേയ്ക്കു മാത്രമേ പരിഗണിക്കുകയുള്ളു.
നം. ജെ3/5/2019/പൊവിവ തീയതി 16/01/2019 സര്‍ക്കാര്‍ കത്ത് പ്രകാരം ഇപ്പോള്‍ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന അധ്യാപകർക്കും അന്തര്‍ജില്ല സ്ഥലംമാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഡെപ്യൂട്ടേഷന്‍ കാലയളവ്, അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള സീനിയോറിറ്റി കണക്കാക്കുന്ന സര്‍വ്വീസ് ദൈര്‍ഘ്യത്തില്‍ ഉള്‍പ്പെടുത്തുന്നതല്ല. മേല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏത് ജില്ലയില്‍നിന്നാണോ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പരിഗണിക്കപ്പെട്ടത് ടി ജില്ലയില്‍ നിലവിലെ തസ്തികയില്‍ 5 വര്‍ഷം (ഡപ്യൂട്ടേഷന്‍കാലയളവ് ഒഴികെ) പൂര്‍ത്തിയായ അധ്യാപകര്‍ക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഒരിക്കല്‍ അന്തര്‍ജില്ലാ സ്ഥലംമാറ്റം ലഭിച്ച ജീവനക്കാര്‍ ആ ജില്ലയില്‍ അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയതിന് ശേഷമേ രണ്ടാമത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് ഇപ്പോള്‍ ജോലി ചെയ്യുന്ന തസ്തികയിലെ സര്‍വ്വീസ് ദൈര്‍ഘ്യമാണ് സീനിയോറിറ്റിക്കായ് പരിഗണിക്കുന്നത്. LWA കാലയളവും ഡെപ്യൂട്ടേഷന്‍ കാലയളവും കുറച്ചതിന് ശേഷമുള്ള കാലയളവാണ് സര്‍വ്വീസ് ദൈര്‍ഘ്യമായി കണക്കാക്കുത്.
പെന്‍ഷന് രണ്ട് വര്‍ഷം മാത്രം സര്‍വ്വീസ് ബാക്കിയുള്ളവര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സ്ഥലംമാറ്റം മുന്‍ഗണനാക്രമത്തില്‍ നല്‍കുതാണ്.
സഹതാപാര്‍ഹ സ്ഥലമാറ്റത്തിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടതില്ല. ഇതിലേയ്ക്കായി വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ അപേക്ഷ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഉചിതമാര്‍ഗ്ഗേന അയയ്‌ക്കേണ്ടതാണ്. ടി അപേക്ഷകളില്‍നിന്ന് മുന്‍ഗണനാ പട്ടിക തയ്യാറാക്കി എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും അയച്ചു കൊടുക്കുന്നതാണ്. ഇതിലേയ്ക്കായി നിശ്ചയിച്ചിട്ടുള്ള നിശ്ചിത ശതമാനം ഒഴിവുകള്‍ മാറ്റിവെയ്ക്കണമെന്നതും നിലവിലുള്ള ലിസ്റ്റില്‍നിന്നുമാത്രം നിയമനം നടത്തുവാനും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സ്ഥലംമാറ്റത്തിന് പ്രത്യേക പരിഗണന അര്‍ഹിയ്ക്കുന്ന വിഭാഗങ്ങളെ പ്രതിപാദിച്ച് സര്‍ക്കാർ കാലാകാലങ്ങളില്‍ ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്. 25/02/2017 ലെ ജി.ഒ(പി) നം 3/2017/ ഉഭപവ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2017-18 വര്‍ഷം മുതല്‍ പ്രത്യേക മുന്‍ഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളുടെ എണ്ണം 20 ആക്കി നിശ്ചയിച്ചിട്ടുണ്ട്. മുന്‍ഗണനാ പ്രകാരമുളള സ്ഥലംമാറ്റം അതാത് കാറ്റഗറികളിലെ സ്ഥലംമാറ്റത്തിന്റെ 20 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല. അത്തരം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വളരെ കൂടുതല്‍ അപേക്ഷകര്‍ ഒരേ സ്ഥലത്തേക്ക് മാറ്റം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ താഴെ കൊടുത്തിട്ടുള്ള ക്രമപ്രകാരം പരിഗണിക്കുന്നതാണ്. ഓരോ തസ്തികയിലും ഏതു വിഭാഗത്തില്‍പ്പെട്ടവരെയാണ് മുന്‍ ലിസ്റ്റുകളില്‍ അവസാനമായി പരിഗണിച്ചത് ആയതിന്റെ തുടര്‍ച്ചയായിട്ടായിരിക്കും ഈ വര്‍ഷം പരിഗണിക്കേണ്ടതും പ്രയോറിറ്റിയില്‍ റൊട്ടേഷന്‍ വ്യവസ്ഥ കൃത്യമായും പാലിക്കേണ്ടതാണ്. 2017-18 വര്‍ഷം മുതല്‍ സൂക്ഷിച്ചിട്ടുളള പ്രസ്തുത വിവരങ്ങള്‍ രേഖപ്പെടുത്തിയ പുതിയ രജിസ്റ്ററിലെ രേഖപ്പെടുത്തലുകള്‍ കൃത്യമാണെന്ന് നിയമനാധികാരി ഉറപ്പ് വരുത്തേണ്ടതുമാണ്.
1) പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ജീവനക്കാര്‍.
2) അന്ധരായ ഉദ്യോഗസ്ഥര്‍.
3) വികലാംഗരായ ജീവനക്കാര്‍.
4) മൂകരും ബധിരരുമായ ജീവനക്കാര്‍
5) സെറിബ്രല്‍പാള്‍സി ഉള്‍പ്പെടെയുള്ള ചലന വൈകല്യം, ഭേദപ്പെട്ട കുഷ്ഠം, അസാധാരണമായ പൊക്കക്കുറവ്, ആസിഡ് ആക്രമണത്തിന് വിധേയമായവര്‍, പേശീ സംബന്ധമായ അസുഖമുള്ളവര്‍(Locomotor disability including cerebral palsy, cured leprosy, dwarfism, acid attack victim, muscular dystrophy)
6) മാനസിക പ്രശ്‌നമുള്ളവര്‍(mental disability).
7) ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍/ബുദ്ധിമാന്ദ്യമുള്ള സഹോദരങ്ങളെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന ജീവനക്കാര്‍.
8) ഓട്ടിസം/സെറിബ്രല്‍പാള്‍സി ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍.
9) 50 ശതമാനത്തിനു മുകളില്‍വികലാംഗത്വമുള്ള കുട്ടികളുടെ മാതാപിതാക്കള്‍.
10) ബധിരരും മൂകരുമായ കുട്ടികളുടെ മാതാപിതാക്കള്‍.
11) യുദ്ധത്തില്‍മരണപ്പെട്ടവരുടെ ആശ്രിതര്‍(ഭാര്യ/ഭര്‍ത്താവ്/അച്ഛന്‍/അമ്മ/മകന്‍/ മകള്‍).
12) സ്വാതന്ത്ര്യ സമര സേനാനിയെ സംരക്ഷിക്കുന്ന മകന്‍/മകള്‍.
13) വിധവകള്‍/വിഭാര്യര്‍/പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതര്‍.
14) മിശ്രവിവാഹിതര്‍.
15) നിയമപരമായി കുട്ടികളെ ദത്തെടുത്തിട്ടുള്ള ജീവനക്കാര്‍.
16) അംഗീകൃത സര്‍വ്വീസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് അല്ലെങ്കില്‍ ജനറല്‍സെക്രട്ടറി/ജില്ലാ പ്രസിഡന്റ് അല്ലെങ്കില്‍ജില്ലാ സെക്രട്ടറി.
17) സൈനിക സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍.
18) ജവാന്റെ ബന്ധു (ഭാര്യ/ഭര്‍ത്താവ്/അച്ഛന്‍/അമ്മ/മകന്‍/മകള്‍)
19) അര്‍ദ്ധ സൈനിക വിഭാഗം, ദേശീയ അന്വേഷണ ഏജന്‍സി എന്നിവയില്‍ജോലി നോക്കുന്ന ഉദ്യോഗസ്ഥരുടെ ഭാര്യ/ഭര്‍ത്താവ്/അച്ഛന്‍/അമ്മ/മകന്‍/ മകള്‍.
20) പ്രവാസി കേരളീയരുടെ ഭര്‍ത്താവ്/ഭാര്യ.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാര്‍ ഈ പരിഗണന നല്‍കുന്നതിനാവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പരിശോധന നടത്തുതിനായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കേണ്ടതും പ്രയോറിറ്റി അനുവദിച്ചുകിട്ടി എന്ന് അപേക്ഷകര്‍ഉറപ്പുവരുത്തേണ്ടതുമാണ്.
സര്‍ക്കാര്‍ഉത്തരവുകളില്‍പരാമര്‍ശിക്കുന്ന ട്രൈബല്‍, മലയോര, എത്തിച്ചേരാന്‍ ദുഷ്‌കരമായ പ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലം മാറ്റത്തിന് സീനിയോറിറ്റി കണക്കാക്കുന്നത് ചുവടെ പറയുന്ന മാനദണ്ഡങ്ങള്‍കൂടി പരിഗണിച്ചായിരിക്കും. മേല്‍പ്പറഞ്ഞ സ്‌കൂളുകളില്‍5 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓരോ വര്‍ഷത്തേയും സര്‍വ്വീസ് ഒന്നര വര്‍ഷത്തെ സര്‍വ്വീസായി പരിഗണിക്കുന്നതാണ്. അങ്ങനെ കണക്കാക്കുമ്പോള്‍ തുല്യത വരുന്ന പക്ഷം സര്‍വ്വീസ് കൂടുതലുള്ള ആള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. എന്നാല്‍ ജില്ലയില്‍ 5 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ പ്രസ്തുത ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു.
23/04/2003 ലെ ജി.ഒ(എം.എസ്) 94/2003/പൊ.വി.വ ഉത്തരവില്‍ അനുബന്ധമായി ചേര്‍ത്തിട്ടുള്ള ദുര്‍ഘടം പിടിച്ച/ചെന്നെത്താന്‍ പ്രയാസമുള്ള/ വനപ്രദേശങ്ങള്‍, 28/10/2002 ലെ സ.ഉ (അച്ചടിച്ചത്) 47/2002/ ഉഭപവ പ്രകാരം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളില്‍ജോലി ചെയ്യാന്‍ സന്നദ്ധതയുള്ള 5 വര്‍ഷത്തില്‍ കുറവ് സേവന ദൈര്‍ഘ്യമുള്ള അദ്ധ്യാപകര്‍ക്ക് പ്രസ്തുത ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായി സ്ഥലം മാറ്റത്തിനപേക്ഷിക്കാവുന്നതാണ്.
സ.ഉ(പി) 12/96/ഉ.ഭ.പ.വ തീയതി: 16/03/1996 പ്രകാരം ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളിലേയ്ക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ജോലി ചെയ്യുന്ന ജില്ലയില്‍ അഞ്ച് വര്‍ഷത്തെ സേവന ദൈര്‍ഘ്യം ആവശ്യമില്ല.
സ.ഉ(പി)36/91/ഉ.ഭ.പ.വ തീയതി: 02/12/1991 അനുസരിച്ചും സര്‍വ്വീസിലുള്ളതോ, സര്‍വ്വീസിലിരിക്കെ ഡ്യൂട്ടി സമയത്ത് മരണമടഞ്ഞതോ ആയ ജവാന്റെ അടുത്ത ബന്ധുകള്‍ക്കും ആശ്രിതര്‍ക്കും അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനായി 5 വര്‍ഷത്തെ സേവന ദൈര്‍ഘ്യത്തില്‍ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിനായി ക്ലെയിം ചെയ്യുന്ന അപേക്ഷകര്‍ ആയത് തെളിയിക്കുന്ന രേഖകള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുമ്പാകെ സമയബന്ധിതമായി ഹാജരാക്കിയതിന് ശേഷം മാത്രമേ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ ഈ പ്രയോരിറ്റി ശുപാര്‍ശ ചെയ്യേണ്ടതുള്ളു.
അപേക്ഷയുടെ സൂഷ്മപരിശോധന നടത്തുന്നതുവരെയുളള നടപടി ക്രമങ്ങളും സമയക്രമവും നിശ്ചയിച്ച് ചുവടെ ചേർക്കുന്നു.
1) അപേക്ഷ സമര്‍പ്പിക്കുതിനുള്ള സമയ പരിധി 27/01/2021 മുതല്‍ 05/02/2021 വരെ.
2) സ്‌കൂള്‍തലത്തിലും വിദ്യാഭ്യാസ ഉപജില്ലാതലത്തിലും അപേക്ഷകള്‍ പരിശോധിക്കുതിന് അനുവദിച്ച സമയം 08/02/2021 മുതല്‍ 11/02/2021 വരെ.
3) വിദ്യാഭ്യാസ ഉപഡയറക്ടര്‍ തലത്തില്‍അപേക്ഷ പരിശോധിക്കുതിനും അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിക്കുതിന് അപേക്ഷകരോ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ രേഖാമൂലം ആവശ്യപ്പെടുന്ന തിരുത്തലുകള്‍ അനുവദിക്കുതിനും നിശ്ചയിച്ചിട്ടുള്ള സമയപരിധി 12/02/2021 മുതല്‍ 15/02/2021 വരെ.
നിയമാനുസൃതമായി ഒഴിവുകൾ സൈറ്റിൽ അപ് ലോഡ് ചെയ്യുന്നത് സംബന്ധിച്ചും അപേക്ഷയുടെ വിശദാംശങ്ങൾ അടങ്ങിയ സംക്ഷിപ്തരൂപം പ്രസിദ്ധികരിക്കുന്നത് മുതൽ അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയുളള സമയക്രമങ്ങളും നടപടി ക്രമങ്ങളും സർക്കാരിൽ നിന്നും തുടർ നിർദ്ദേശം ലഭിച്ചതിനുശേഷം എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരെയും അറിയിക്കുന്നതായിരിക്കും.