TEACHER'S NOTE Std 2. Malayalam - 40. ഈ തെറ്റിന് ശിക്ഷയില്ല
രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്നു മുതൽ ക്ലാസ്സുകൾ വീണ്ടും തുടങ്ങുകയാണ്. അവധി ദിവസങ്ങളിൽ എല്ലാവരും പച്ചക്കറി കൃഷി തുടങ്ങിക്കാണുമല്ലോ. ഒരു കുട്ടി നട്ട പച്ചക്കറി തൈകളുടെ വീഡിയോ കാണിച്ചു കൊണ്ടാണ് ക്ലാസ്സ് തുടങ്ങിയത്.
പാഠപുസ്തകത്തിലെ കഥയുടെ തുടർച്ച എന്നതുപോലെ ടീച്ചർ രസകരമായ ഒരു കഥ പറഞ്ഞു. തോട്ടത്തിലെ പഴങ്ങൾ മോഷണം പോകുന്നതിൽ സങ്കടപ്പെട്ട് ചിണ്ടനെലി ചിന്താമഗ്നനായി വൃക്ഷത്തിൻ്റെ ചുവട്ടിൽ ഇരുന്നതും, മുത്തശ്ശിയുടെ നിർദ്ദേശ പ്രകാരം രാജാവിനോട് പരാതി പറഞ്ഞതും, സൂത്രശാലിയായ സൂത്രൻ കുറുക്കൻ ശത്രു ആരാണെന്ന് കണ്ടെത്തിയതും...
കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടുവെന്നു കരുതുന്നു. അത്ര പരിചയമില്ലാത്ത ക്ഷ, ഗ്ന, ശ്ശ, ത്ര, ത്യ, സ്ത, ബ്ദ തുടങ്ങിയ അക്ഷരങ്ങൾ വരുന്ന വാക്കുകൾ ടീച്ചർ കഥയിൽ ഉപയോഗിച്ചതു ശ്രദ്ധിച്ചോ.
ടീച്ചർ പരിചയപ്പെടുത്തിയ വൃക്ഷത്തിൽ ഓരോ പഴങ്ങളിലും ഓരോ അക്ഷരം എഴുതിയിരുന്നു. പാഠപുസ്തകത്തിലെ നിർദ്ദേശിച്ച അക്ഷരങ്ങൾ വരുന്ന വാക്കുകൾ കണ്ടുപിടിച്ച് എഴുതാനുള്ള പ്രവർത്തനം എല്ലാവരും പൂർത്തിയാക്കണം.
ഒരു കുട്ടി ഒഴുക്കോടെ പാഠഭാഗം വായിച്ചത് ശ്രദ്ധിച്ചോ. അതുപോലെ തെറ്റില്ലാതെ തപ്പിത്തടയാതെ വായിക്കാൻ എല്ലാവരും പരിശീലിക്കണം.
നാലാമത്തെ യൂണിറ്റ് ഇന്നത്തെ ക്ലാസ്സോടെ അവസാനിക്കുകയാണ്. ഈ യൂണിറ്റിൽ എന്തൊക്കെയാണ് നമ്മൾ പഠിച്ചത്?
- എലികൾ പൂച്ചെടി മോഷ്ടിച്ച കഥ
- സസ്യങ്ങളെക്കുറിച്ച് കടങ്കഥകൾ
- വാക്യത്തിൻ്റെ അവസാനം പൂർണ വിരാമം ഇടണമെന്ന്
- സുഗതകുമാരി എഴുതിയ കവിത
- ഇലകളെക്കുറിച്ച്
- ഇല പ്രിൻ്റും ഇല ചിത്രങ്ങളും ഉണ്ടാക്കാർ
- ചെടിയുടെ ഭാഗങ്ങൾ
- ഓരോ ചെടിയുടെയും നടാൻ ഉപയോഗിക്കുന്ന ഭാഗം ഏതെന്ന്
- വിത്തു മുളപ്പിച്ച് നിരീക്ഷണ ക്കുറിപ്പ് എഴുതാൻ
Your Class Teacher