ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
അർത്ഥസൂചികയിൽ ചേർക്കാം
പാനകം = ശർക്കരയും ഏലവും മറ്റും ചേർത്തുണ്ടാക്കുന്ന പാനീയം
കുറിയരി = നീളം കുറഞ്ഞ അരി
നറുനെയ്യ് = നല്ല നെയ്യ്
ഉര ചെയ്യുക = പറയുക
പറ = നെല്ലളക്കുന്ന അളവു പാത്രം
പറവാൻ = പറയാൻ
പദങ്ങളും അർത്ഥവും നിങ്ങളുടെ നോട്ട് ബുക്കിൽ എഴുതുക.
ശബ്ദഭംഗി കണ്ടെത്താം
കുറിയരിവച്ചു
കറികളുമാശു
വരികൾക്ക് ശബ്ദ ഭംഗി നൽകുന്ന പദങ്ങൾ ജോഡിയായി എഴുതുക.
കവിതകളുടെ സവിശേഷതകൾ
അക്ഷരങ്ങളുടെ ആവർത്തനം
പദങ്ങളുടെ താളാത്മകമായ ക്രമീകരണം
സൂക്ഷ്മ വർണ്ണനകൾ
പരിഹാസം
കേരളത്തനിമ
നർമ്മം
ലളിതമായ ഭാഷ
ഈ സവിശേഷതകൾ നിങ്ങളുടെ നോട്ട് ബുക്കിൽ എഴുതുക.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
കുഞ്ചൻനമ്പ്യാർ കവിതകളുടെ സവിശേഷതകൾ മനസിലായല്ലോ... എങ്കിൽ 'ഊണിന്റെ മേളം' എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
ചോദ്യങ്ങൾ തയ്യാറാക്കാം
ഒരു പാചക വിദഗ്ധനുമായി സംവദിക്കാൻ കുറച്ചു ചോദ്യങ്ങൾ തയാറാക്കുക.