ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 01
കുറച്ചു ഈർക്കിൽ കഷണങ്ങൾ ശേഖരിക്കുക. അതിനെ പത്തിന്റെ കൂട്ടങ്ങളാക്കി കെട്ടി വയ്ക്കുക.
പ്രവർത്തനം 02
നിങ്ങളുടെ നോട്ട് ബുക്കിൽ താഴെക്കാണുന്നതുപോലെ വട്ടം വരച്ചു ഓരോ വട്ടത്തിനും നിറം നൽകി എഴുതുക.
പ്രവർത്തനം 03
കണക്ക് പുസ്തകത്തിലെ 80 പേജിലെ എണ്ണം കണ്ടെത്തി എഴുതൂ..
പ്രവർത്തനം 04
കണക്ക് പുസ്തകത്തിലെ 86 പേജിലെ പട്ടം പറത്തുന്ന കുട്ടിയുടെ ശരിയായ പട്ടം കണ്ടെത്തൂ..
10 മുതൽ 50 വരെയുള്ള പാട്ട് പാടാം..
പത്തും പത്തും ഇരുപത്
ഇരുപതും പത്തും മുപ്പത്.
മുപ്പതും പത്തും നാൽപ്പത്
നാല്പതും പത്തും അൻപത്.
ല ല ലല്ല ല ലാ ലാ....
ല ല ലല്ല ല ലാ ലാ....