10/12/2020 TEACHER'S NOTE Std 2. Malayalam - 37 ഈ തെറ്റിന് ശിക്ഷയില്ല
ഇല പ്രിൻ്റ് എടുക്കുന്നതെങ്ങനെയെന്നും ഇലകൾ കൊണ്ട് ജീവികളുടെ രൂപങ്ങൾ ഉണ്ടാക്കുന്നതെങ്ങനെയെന്നുമാണ് ടീച്ചർ ആദ്യം കാണിച്ചു തന്നത്. ഇതു പോലെ നമുക്കും ശ്രമിച്ചു നോക്കാം. രൂപങ്ങൾ ഉണ്ടാക്കുവാനെടുത്ത ഇലകൾ അതിനു മുമ്പ് രണ്ടു ദിവസമെങ്കിലും കട്ടിയുള്ള ബുക്കിൽ അമർത്തി വെക്കണം.
പകരം പദങ്ങൾ
'മണം' എന്ന വാക്കിനു പകരം പാഠത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്കുകൾ ഏതൊക്കെയാണ്?
മണം = ഗന്ധം, വാസന
വിശേഷണങ്ങൾ ചേർക്കാം
കൊതിപ്പിക്കുന്ന വാസന - എന്ന വാക്യത്തിൽ 'വാസന' എന്ന ഗുണത്തെ വിശേഷിപ്പിക്കാൻ 'കൊതിപ്പിക്കുന്ന' എന്ന വിശേഷണം ചേർത്തിരിക്കുന്നു.
ആവോളം ആസ്വദിച്ചു - എന്ന വാക്യത്തിൽ, 'ആവോളം' എന്നത് ആസ്വദിച്ചു എന്ന വാക്കിനുള്ള വിശേഷണമാണ്.
ഇതുപോലെ രുചിയുള്ള ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ചു വിവരിക്കുമ്പോൾ:-
കൊതിപ്പിക്കുന്ന രുചി
ആവോളം കഴിച്ചു
എന്നൊക്കെ എഴുതാം.
ഇതുപോലെ മോഹം, പൂക്കൾ എന്നീ വാക്കുകളെ പാഠഭാഗത്ത് വിശേഷിപ്പിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തി ആ വാക്യങ്ങൾ നോട്ട് ബുക്കിൽ എഴുതൂ.
വാക്യത്തിൽ പ്രയോഗിക്കാം
പാത്തും പതുങ്ങിയും
മണിക്കുട്ടി എന്ന പൂച്ച ഒളിച്ച്, ശബ്ദമുണ്ടാക്കാതെ ചെന്ന് കുരുവികളെ പേടിപ്പിക്കാറുണ്ട്.
ഈ വാക്യം 'പാത്തും പതുങ്ങിയും' എന്നു ചേർത്ത് മാറ്റിയെഴുതി നോക്കാം.
മണിക്കുട്ടി പാത്തും പതുങ്ങിയും കുരുവികളെ പേടിപ്പിക്കാറുണ്ട്.
സംസാരവിഷയം
നാട്ടിലാകെ സംസാരിക്കുന്നത് കൊറോണയെക്കുറിച്ചാണ്.
നാട്ടിലാകെ സംസാര വിഷയം കൊറോണയാണ്.
അവസാനം പൂർണവിരാമം ഇട്ടെങ്കിലേ ഒരു വാക്യം പൂർണമാവൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.
അരിച്ചു പെറുക്കിയിട്ടും
വീടു മുഴുവൻ എത്ര അന്വേഷിച്ചിട്ടും കാണാതായ പെൻസിൽ കണ്ടെത്താനായില്ല.
ഈ വാക്യം 'അരിച്ചു പെറുക്കിയിട്ടും' എന്ന പ്രയോഗം ചേർത്ത് നിങ്ങൾ തന്നെ മാറ്റി എഴുതി നോക്കൂ.
കവിതയ്ക്ക് ഈണം നൽകാം
സുഗതകുമാരി എഴുതിയ 'നാളേയ്ക്കു വേണ്ടി' എന്ന കവിത പാഠപുസ്തകത്തിൽ ഉണ്ടല്ലോ. അത് സ്വന്തമായി വായിച്ചു പഠിച്ച ശേഷം നല്ലൊരു ഈണം നൽകി പാടി ഗ്രൂപ്പിൽ അയയ്ക്കൂ.
Your Class Teacher