അധ്യയന വർഷത്തെ LSS SCHOLARSHIP പരീക്ഷയിൽ മുന്നേറാൻ MISSION 2021 എന്ന പേരിൽ ഒരു പരിശീലന പരിപാടിയുടെ ഭാഗമായി ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങളും General Knowlege ചോദ്യങ്ങളും പഠിക്കാം..
ഇന്ന് മലയാളവുമായി ബന്ധപ്പെട്ട കാര്യമാണ് നൽകുന്നത്.
മാറ്റി എഴുതാം (താഴെ തരുന്ന വാക്യത്തിൽ അടിവര ഇട്ട പദത്തിന് പകരം വേറൊരു പദം താഴെ തന്നിരിക്കുന്ന ബ്രാക്കറ്റിൽ നിന്നും എടുത്തെഴുതി വാക്യം മാറ്റിയെഴുതൂ...)
1. ഒരു കള്ളൻ അടുത്ത വീടിന്റെ ഓട് പൊളിച്ചു അകത്ത് കടക്കുന്നത് ഞാൻ കണ്ടു.
2. ആകാശത്ത് രാത്രിയിൽ ചന്ദ്രനെ കാണാൻ നല്ല ഭംഗിയാണ്.
3. അമ്മയെക്കാണാതെ ഞാൻ പലദിവസവും കരഞ്ഞീട്ടുണ്ട്.
4. ഞാൻ തിണ്ണയിൽ ഇരുന്ന് നെയ്യപ്പം തിന്നുകൊണ്ടിരുന്നപ്പോൾ ഒരു കാക്ക വന്ന് പാത്രത്തിൽ ഇരുന്ന നെയ്യപ്പം തട്ടിക്കൊണ്ടുപോയി.
5. ആ കാണുന്ന പശു ധാരാളം പാൽ തരും.

[കാകൻ, തസ്കരൻ, ക്ഷീരം, മാതാവ്, തിങ്കൾ]
എന്തെങ്കിലും തെറ്റുകൾ വന്നീട്ടുണ്ടെങ്കിൽ താഴെ കമന്റ് ഇടണേ... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണേ