പൂമ്പാറ്റ ക്വിസ്

Mashhari
0
1. ചിത്രശലഭത്തിന് എത്ര ജോടി കാലുകളാണ് ഉള്ളത്?
മൂന്ന്
2. ചിത്രശലഭത്തിൻ്റെ കാലുകൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഉരസ്സിലെ ദണ്ഡങ്ങളിൽ
3. ചിത്രശലഭം ശ്വസിക്കുന്നതെങ്ങനെ?
ശരീരത്തിലെ ചെറിയ ദ്വാരങ്ങൾ വഴി
4. ചിത്രശലഭം അതിൻ്റെ മുട്ടകളെ എവിടെയാണ് സൂക്ഷിക്കുന്നത്?
ഇലകൾക്കിടയിൽ ഒട്ടിച്ചുവയ്ക്കുന്നു
5. ദേശാടനം ചെയ്യുന്ന ഒരു ചിത്രശലഭം?
പെയിൻറഡ് ലേഡി
6. ചിത്രശലഭത്തിൻ്റെ മുട്ട വിരിഞ്ഞ് പുറത്തു വരുന്ന ജീവി അറിയപ്പെടുന്നത്?
ലാർവ
7. ലാർവയുടെ ആദ്യ ഭക്ഷണം?
മുട്ടയുടെ പുറന്തോട്
8. ചിത്രശലഭത്തിൻ്റെ ഗോത്രം?
ലെപ്പി ഡോപ്റെറ്റ്
9. ലെപ്പി ഡോപ്റെറ്റ് എന്ന പദത്തിൻ്റെ അർത്ഥം?
ചിറകിൽ ചെതുമ്പലുകളുള്ളത്
10. ചിത്രശലഭത്തിൻ്റെ മുട്ടയിൽ വളരെ ചെറിയ ഒരു ദ്വാരമുണ്ട്. എന്താണ് ഇതിൻ്റെ ആവശ്യം?
ലാർവയ്ക്ക് ആവശ്യമായ ഈർപ്പവും വായും ലഭിക്കാൻ
11. ചിത്രശലഭത്തിൻ്റെ ലാർവ പല തവണ അതിൻ്റെ പുറംതോട് മാറ്റാറുണ്ട്, ഇങ്ങനെ ചെയ്യുന്നതെന്തിനാണ്?
ധാരാളം വായു അകത്തേക്ക് വലിച്ചെടുത്ത് വീർക്കാൻ
12. ചിത്രശലഭങ്ങൾ വിശ്രമിക്കുമ്പോൾ അവയുടെ ചിറകുകൾ എന്ത് ചെയ്യും?
മുകളിലോട്ട് ഉയർത്തി വച്ചിരിക്കും
13. സ്പർശകങ്ങൾ കൊണ്ട് ചിത്രശലഭങ്ങൾക്കുള്ള പ്രയോജനം എന്താണ്?
സ്വന്തം ശരീരത്തെ ബാലൻസ് ചെയ്യാൻ
14. കേരളത്തിൻ്റെ ഔദ്യോഗിക ചിത്രശലഭം?
ബുദ്ധമയൂരി
15. ചിത്രശലഭങ്ങൾ ഏറ്റവും കൂടുതൽ തോതിൽ ഭക്ഷണം കഴിക്കുന്നത് ഏത് ദശയിലാണ്?
പുഴു
16. ശലഭങ്ങളെ സംരക്ഷിക്കാൻ എന്ത് ചെയ്യണം?
വനനശീകരണം തടയുക
17. ചിത്രശലഭങ്ങളുടെ നേത്രങ്ങൾ എങ്ങനെയുള്ള താണ്?
സംയുക്ത നേത്രങ്ങൾ
18. സംയുക്ത നേത്രങ്ങൾ കൊണ്ടുള്ള പ്രയോജനം?
നാലുപാടുമുള്ള ചലനങ്ങൾ പെട്ടെന്ന് കാണാൻ കഴിയുന്നു
19. ചിത്രശലഭങ്ങൾ രാത്രി ഉറങ്ങുന്നതെങ്ങനെ?
ഇലകളുടെ അടിയിൽ തൂങ്ങിക്കിടന്ന്

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !