20/11/2020
*TEACHER'S NOTE*
Std 2. Malayalam - 31.
*നാടിനെ രക്ഷിച്ച വീരബാഹു*
(യൂണിറ്റ് 3, അവസാന ക്ലാസ്സ്)
*കളിച്ചു രസിച്ച് പഠിക്കാം*
സിനിമാപ്പേരു കളിക്കാനും ഡസ്റ്റർ ഉണ്ടാക്കാനും പാവനാടകം കളിക്കാനുമൊക്കെ ഉണ്ടായിരുന്ന ഇന്നത്തെ ക്ലാസ്സ് നല്ല രസമായിരുന്നു അല്ലേ?
*സിനിമാപ്പേര് കളി*
ടീച്ചറും ജഗ്ഗുവും കൂടി സിനിമാപ്പേരുകൾ എഴുതിയ കാർഡുകൾ കൊണ്ട് കളിക്കുന്നത് കണ്ടില്ലേ? നമുക്കും ഈ കളി കളിച്ചാലോ?
ആദ്യം കാർഡുകൾ ഉണ്ടാക്കണം. ഒരു പേര് രണ്ടു തവണ എഴുതണം.
എന്തൊക്കെയാണ് കളി നിയമങ്ങൾ?
- കുറഞ്ഞത് 2 പേർ കളിയ്ക്കാൻ വേണം
- കാർഡുകൾ കശക്കിയ ശേഷം മാറി മാറി ഇട്ട് കളിയിലുള്ളവർക്ക് തുല്യമായി നൽകുക
- എഴുതിയ ഭാഗം നോക്കാൻ പാടില്ല
- ഓരോരുത്തരും മാറി മാറി കാർഡ് വെക്കുക
- ഒരേ കാർഡ് ആവർത്തിച്ചു വന്നാൽ അവയും അവയ്ക്കിടയിലുള്ളതും അവസാനം കാർഡ് വെച്ച ആൾക്ക് എടുക്കാം
- കാർഡുകൾ കളത്തിൽ നിന്നെടുത്ത ആൾ തന്നെ വീണ്ടും കാർഡു വെച്ച് കളി തുടരണം
- കയ്യിലെ കാർഡുകൾ തീരുന്ന ആൾ കളിയിൽ നിന്ന് പുറത്താകും
തീപ്പെട്ടിപ്പടങ്ങളും മറ്റും ഉപയോഗിച്ച് നിങ്ങൾ ഈ കളി കളിക്കാറുണ്ട്, അല്ലേ? എന്നാൽ ഈ കളിക്കൊപ്പം നമ്മൾ വായിക്കാൻ കൂടി പഠിക്കും. ഖ, ജ എന്നീ അക്ഷരങ്ങൾ വരുന്ന സിനിമാ പേരുകളാണ് ടീച്ചർ ഉപയോഗിച്ചതെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ?
*ഡസ്റ്റർ ഉണ്ടാക്കാം*
ഒരു ഡസ്റ്റർ ഉണ്ടാക്കാൻ എത്ര എളുപ്പമാണെന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായല്ലോ. തുണിയും കത്രികയും നൂലും സൂചിയും ഉണ്ടായാൽ മതി. സ്ക്കൂൾ തുറക്കുമ്പോൾ നിങ്ങളുണ്ടാക്കിയ ഡസ്റ്റർ കൊണ്ടു വരണേ.
*പാവനാടകം*
പാഠപുസ്തകത്തിൻ്റെ 54, 55, 56 പേജുകളിലായി ഒരു പാവനാടകം ഉണ്ട്. ഇത് കളിക്കാൻ പാവകൾ വേണം. അവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് ടീച്ചർ കാണിച്ചു തന്നല്ലോ.
ഒരു പുതപ്പോ ഷാളോ ഉപയോഗിച്ച് സ്ക്രീൻ ഉണ്ടാക്കി നാടകം കളിച്ചു നോക്കാം. സ്ക്രീനിനു പിന്നിൽ നിന്നായതു കൊണ്ട് സംഭാഷണം നോക്കി പറഞ്ഞാലും കുഴപ്പമില്ല.
നിങ്ങളുടെ വീട്ടിൽ പാവനാടകം അവതരിപ്പിച്ച് വീഡിയോ അയയ്ക്കുമല്ലോ.
*ആവർത്തനം*
ഈ യൂണിറ്റ് ഇന്നത്തെ ക്ലാസ്സുകൊണ്ട് അവസാനിച്ചു. നമ്മൾ എന്തൊക്കെയാണ് ഈ പാഠത്തിൽ പഠിച്ചതെന്ന് ഓർമയുണ്ടോ?
- പലഹാര പാട്ടിന് വരികൾ ചേർത്തു
- കുഞ്ഞവറാൻ്റെ പാട്ട്
- പാoഭാഗം വായിച്ചു
- ചോദ്യങ്ങൾ തയ്യാറാക്കി
- വാക്കുകൾ ചേർത്ത് വാക്യങ്ങൾ ഉണ്ടാക്കി
- വ്യായാമം ചെയ്തു
- ഡയറി എഴുതാൻ തുടങ്ങി
- പരിസര ശുചിത്വം
- വ്യക്തി ശുചിത്വം
- പരിസരം മലിനമാക്കുന്ന കാര്യങ്ങളും പരിഹാര മാർഗങ്ങളും
- രോഗങ്ങൾ: പകരുന്നവ, പകരാത്തവ
- രോഗം പകരുന്ന വിധം, ആരു പരത്തുന്നു
- ശുചീകരണ ഉപകരണങ്ങൾ, തരം തിരിക്കൽ
- ശുചീകരണ ഉപകരണങ്ങൾ സ്വയം ഉണ്ടാക്കൽ
- അറിയിപ്പ് ബോർഡുകൾ തയ്യാറാക്കൽ
- കളികൾ, പാവകളി, പാവ നിർമാണം, പാവ നാടകം
ഇതിൽ ഏതെങ്കിലും കാര്യങ്ങൾ മനസ്സിലാകാതെ ഉണ്ടെങ്കിൽ പാoപുസ്തകവും നോട്ട്ബുക്കും നോക്കി വീണ്ടും പഠിക്കണേ.
തുടർ പ്രവർത്തനങ്ങൾ ചെയ്യാനായി വർക്ക്ഷീറ്റുകൾ 5 മണിയോടെ അയച്ചു തരാം.
*Your Class Teacher*