ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
18/11/2020
*TEACHER'S NOTE*
Std 2. Mathematics - 30.
*പൂക്കൾ തേടി*
*പിറന്നാളാഘോഷം*
ഡുംഡുംഡുംഡും ഡുംഡുംഡുംഡും
കാട്ടിലാകെ മേളം
രാജാവിൻ്റെ ജന്മദിനത്തിൽ
ആഘോഷത്തിൻ മേളം
ചന്തമെഴുന്നൊരു പൂക്കളാലേ
തോരണങ്ങൾ തീർക്കാൻ
മത്സരമാണേ കാട്ടിലുള്ളൊരു
കൂട്ടുകാരെല്ലാരും
നൂറു വീതം നാലു കൂട
മുല്ലപ്പൂക്കളുമായി
വന്നണഞ്ഞൂ ധീരരാകും
ഉറുമ്പു പട്ടാളക്കാർ
ചൊല്ലൂ ചൊല്ലൂ അവരുടെ പക്കൽ
ആകെയെത്ര പൂക്കൾ?
400
നൂറു വീതം മൂന്നു കുട്ട
ആമ്പൽപ്പൂക്കളുമായി
പൂമ്പൊടി പൂശാൻ പാറി വന്നിതാ
പൂമ്പാറ്റക്കൂട്ടങ്ങൾ
ചൊല്ലൂ ചൊല്ലൂ അവരുടെ പക്കൽ
ആകെയെത്ര പൂക്കൾ?
300
നൂറു വീതം രണ്ടു കുട്ട
ചെത്തിപ്പൂക്കളുമായി
പറന്നു വന്നിതാ ചന്തമെഴുന്നൊരു
തത്തകൾ തത്തിത്തത്തി
ചൊല്ലൂ ചൊല്ലൂ അവരുടെ പക്കൽ
ആകെയെത്ര പൂക്കൾ?
200
പാട്ട് ഇഷ്ടമായോ?
മണിയനുറുമ്പും കൂട്ടുകാരും ഒരു കുട്ടയിൽ 100 വീതം 4 കുട്ട മുല്ലപ്പൂക്കളാണ് കൊണ്ടുവരുന്നത്.
100 + 100 + 100 + 100 = 400
സുന്ദരി പൂമ്പാറ്റയും കൂട്ടുകാരും 100 വീതമുള്ള 3 കുട്ട ആമ്പൽ പൂക്കളുമായി വരുന്നു.
100 + 100 + 100 = 300
ചങ്ങാതി തത്തയും കൂട്ടുകാരിയും 100 വീതമുള്ള 2 കുട്ട ചെത്തിപ്പൂക്കളുമായാണ് വരുന്നത്.
100 + 100 = 200
*തക്കുടു തവളയുടെ വരവ്*
പാറകളിലൂടെ ചാടിച്ചാടിയാണ് തക്കുടു തവളയുടെ വരവ്. 10, 20, 30, 40, 50, 60, 70, 80, 90 എന്നീ സംഖ്യകൾ എഴുതിയ പാറകൾ പിന്നിട്ട് അവൻ 100 ൽ എത്തി. പിന്നെയും ചാട്ടം തുടർന്നു. 110, 120, 130, 140, 150, 160, 170, 180, 190 എന്നീ സംഖ്യകളെഴുതിയ പാറകൾ പിന്നിട്ട് 200ൽ എത്തി.
ഓരോ പാറയിലെയും സംഖ്യ 10 വീതം കൂടി വരുന്നു, അല്ലേ?
*മാല കോർക്കാം*
ചിണ്ടനെലിക്ക് രാജാവിന് സമ്മാനിക്കാനുള്ള മാല കോർത്തു കൊടുക്കാനാണ് തക്കുടുവിൻ്റെ വരവ്. ആ മാലയ്ക്കു മുണ്ട് ഒരു പ്രത്യേകത. പേജ് 62 ൽ നോക്കി നിങ്ങൾ മാല കോർക്കാൻ സഹായിക്കുമല്ലോ. പൂക്കളിൽ സംഖ്യകൾ എഴുതുകയും നിറം കൊടുക്കുകയും വേണം.
*കാരറ്റ് കണക്ക്*
ചിന്നു മുയലും മിന്നു മുയലും പൂക്കൾ ശേഖരിക്കാൻ പോയത് കുസൃതികളായ മക്കൾക്ക് ഒരു പണി കൊടുത്തിട്ടാണ്. കാരറ്റുകൾ 100 എണ്ണം വീതം വലിയ കുട്ടകളിലും 10 എണ്ണം വീതം ചെറിയ കുട്ടകളിലും ശേഖരിക്കണം. ഓരോരുത്തരും ശേഖരിച്ചത് എത്ര വീതമെന്നു നോക്കാം.
ടിട്ടു
1 വലിയ കുട്ട, 1 ചെറിയ കുട്ട
100 + 10 = 110
മിട്ടു
1 വലിയ കുട്ട, 4 ചെറിയ കുട്ട
100 + 40 = 140
കുട്ടു
1 വലിയ കുട്ട, 9 ചെറിയ കുട്ട
100 + 90 = 190
കിട്ടു
1 വലിയ കുട്ട, 3 ചെറിയ കുട്ട
100 + 30 = 130
ടുട്ടു
1 വലിയ കുട്ട, 7 ചെറിയ കുട്ട
100 + 70 = 170
ഏറ്റവും കൂടുതൽ ശേഖരിച്ചത് ആര്?
കുട്ടു - 190
ഏറ്റവും കുറവ് കാരറ്റ് ശേഖരിച്ചതോ?
ടിട്ടു - 110
പേജ് 63 ലെ പൂക്കളുടെ പ്രവർത്തനവും ചെയ്യണേ.
*Your Class Teacher*