First Bell STD 1 October 23 തുടർപ്രവർത്തനം and Worksheets

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1 
പത്തിന്റെ കൂട്ടുകാരെ കണ്ടെത്താം ബുക്കിൽ എഴുതാം 
നിലത്ത് ഒരു ചെറിയ വട്ടം വരയ്‌ക്കുക. ശേഷം 10 കല്ലുകൾ എടുക്കുക. വട്ടത്തിന് മുകളിലേയ്‌ക്ക്‌ ഇടുക. വട്ടത്തിന് ഉള്ളിൽ വന്ന കല്ലുകളുടെ എണ്ണം നോട്ട് ബുക്കിൽ (ഉദാ: 2)എഴുതുക. വട്ടത്തിന് പുറത്ത് എത്ര ആയിരിക്കും വീണതെന്ന് ഒന്ന് ആലോചിക്കൂ.. ശേഷം വട്ടത്തിന് പുറത്തുള്ള കല്ലുകൾ എണ്ണിനോക്കുക. നിങ്ങൾ വിചാരിച്ച സംഖ്യ ശരിയാണോ എങ്കിൽ അത് + ചിഹ്നം ഇട്ടതിന് ശേഷം (ഉദാ: 8 ) എഴുതുക. എന്നിട്ട് മുഴുവൻ കല്ലുകളും ഒത്തു ചേർത്ത് എണ്ണി  നോക്കൂ 10 എന്ന ഉത്തരം കിട്ടിയല്ലോ അല്ലെ? 
എഴുതിക്കഴിയുമ്പോൾ ഇങ്ങനെ കിട്ടും - 2 + 8 = 10 
പ്രവർത്തനം - 2 
താഴെ കാണുന്ന രീതിയിൽ വട്ടം വരച്ചു കളർ നൽകി പത്തിന്റെ കൂട്ടുകാരെ നോട്ട് ബുക്കിൽ രേഖപ്പെടുത്താം..

പ്രവർത്തനം - 3 
ഗണിത പാഠപുസ്തകത്തിലെ മഞ്ചാടിക്കളി (Manjadi Game) പൂർത്തിയാക്കുക.. https://lpsahelper.blogspot.com/2020/10/manchadi-game.html
പ്രവർത്തനം - 4
പത്തിന്റെ കൂട്ടുകാരെ കണ്ടെത്തി സംഖ്യാസൂര്യൻ പൂർത്തിയാക്കാം 


Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !