ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം- 1
ഉണ്ണിക്കുട്ടനെ വരയ്ക്കാം നിറം നൽകാം
പ്രവർത്തനം - 2
ഉണ്ണിക്കുട്ടനോട് ഡോക്ടർ പറഞ്ഞ അതെ കാര്യങ്ങളാണ് വീരബാഹു വൈദ്യൻ രാജാവിനോടും പറഞ്ഞത്. എന്താ വീരബാഹു പറഞ്ഞത് എന്നറിയാൻ കഥ തുടർന്ന് വായിക്കൂ..
പ്രവർത്തനം - 3 (പറയാം എഴുതാം)
1. ഞാൻ പറയുന്നത് പോലെ ചെയ്താൽ രോഗം പടി കടക്കും. എന്തൊക്കെ ചെയ്യാനാണ് വീരബാഹു രാജാവിനോട് പറഞ്ഞത്?
2. ഇതുകേട്ട രാജാവിന് വീരബാഹുവിനോട് നീരസം തോന്നി, എന്തുകൊണ്ട്?
3. എന്താണ് പടയാളികൾ നാടുനീളെ വിളംബരം ചെയ്തത്?
പ്രവർത്തനം - 4
കൂട്ടത്തിൽ പെടാത്തവ ഏതെന്ന് കണ്ടെത്തൂ..
പ്രവർത്തനം - 5
പാഠഭാഗം വായിച്ചു താഴെ തന്നിരിക്കുന്ന വാക്കുകൾ കണ്ടെത്തി അടിയിൽ വരയിടുക. നോട്ട്ബുക്കിലേക്ക് എഴുതുകയും വേണം.
രാജാവിന്റെ വിളംബരം വായിക്കാം.. അതിൽ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന് എടുത്തെഴുതാം..