ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Activity - 1
പാഠപുസ്തകം പേജ് നമ്പർ 59-ലെ ചിത്രം നോക്കി ഓരോന്നും എത്രവീതമെന്ന് അടുത്തപേജിൽ എഴുതുക.
Activity - 2
Write the numbers in your notebook (In words and in numbers)
പുസ്തകത്തിൽ എഴുതിയ നമ്പർ നോട്ട് ബുക്കിൽ അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തുക.
Eg :- 7 - Seven / 7 - ഏഴ്
Activity - 3
പത്തിന്റെ പാട്ട് പാടാം
പത്താണേ പത്താണേ
ഇരുകൈ വിരലുകൾ
പത്താണേ
പത്താണേ പത്താണേ
ഇരുകാൽ വിരലുകൾ
പത്താണേ
പത്താണേ പത്താണേ
ഞണ്ടിനു കാലുകൾ
പത്താണേ