സംസ്ഥാന ധനകാര്യവകുപ്പിന്റെ മേല്‍ നോട്ടത്തില്‍ വിവിധ വകുപ്പുകളിലായി എയ്ഡഡ് വിഭാഗങ്ങളുടെ പ്രൊവിഡണ്ട് ഫണ്ടുകള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനില്‍ ഒരുക്കിയ സംവിധാനമാണ് ഗെയിന്‍ പി.എഫ്. 01.04.2016 മുതലാണ് ഗെയിന്‍ പി.എഫ് സംവിധാനം നിലവില്‍ വന്നത്. പ്രൊവിഡണ്ട് ഫണ്ട് വരിക്കാരുടെ പി.എഫ് അഡ്മിഷന്‍, ക്ലോഷര്‍, ലോണുകള്‍ ഉള്‍പ്പെടെയുള്ളവ നിലവില്‍ ഗെയിന്‍ പി.എഫ് സംവിധാനം വഴിയാണ്. അപേക്ഷകര്‍ക്ക് അവ വളരെ വേഗത്തില്‍ ലഭിച്ചു വരുന്നുണ്ട്.
നാളെ മുതല്‍ തന്നെ gainpf സൈറ്റില്‍ നിന്നും മുഴുവന്‍ വരിക്കാരും അവരവരുടെ ലോഗിന്‍ ഐ.ഡിയിലൂടെ അവരവരുടെ പ്രൊഫൈല്‍ അപ്പ്‌ഡേറ്റ് ചെയ്ത ശേഷം My Annual Credit Card ല്‍ നിന്നും പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതും സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി പരിശോധിച്ച് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്താവുന്നതുമാണ്.
WEBSITE ADDRESS :- http://gainpf.kerala.gov.in/ifms/logingf
Site ൽ PEN നമ്പർ യൂസറും, ' പാസ് വേഡ് 'നല്കി കയറുക
Home Page ൽ താഴെ
My Annual Credit card click ചെയ്യുക
Fin year - 2019- 20 Select ചെയത് Get അടിക്കുക
വരുന്ന ജാലകത്തിലെ Credit കാർഡിലെ Amount ശരിയാണന്ന് ഉറപ്പു വരുത്തുക ശരിയാണങ്കിൽ പച്ച ചതുരത്തിൽ click ചെയത submit ചെയ്യുക.