ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1
ഉത്തരം കണ്ടെത്തുക
1. കർഷകന്റെ മകളുടെ സ്വഭാവം എങ്ങനെയുള്ളതായിരുന്നു?
2. കർഷകന്റെ പറമ്പിൽ വിളവു കുറയാൻ കാരണമെന്ത്?
3. മക്കൾ നിധി കുഴിച്ചെടുക്കാൻ തീരുമാനിച്ചതെപ്പോൾ?
4. അവർ ഒടുവിൽ കണ്ടെത്തിയ നിധി എന്തായിരുന്നു?
പ്രവർത്തനം - 2
'മണ്ണിലെ നിധി' എന്ന പാഠഭാഗം (Page Number 36 മുതൽ 38 വരെ) വായിച്ചു ഓഡിയോ രൂപത്തിൽ നിങ്ങളുടെ ടീച്ചർക്ക് അയച്ചുകൊടുക്കൂ...
Post A Comment:
0 comments: