ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം 1
എന്റെ പനിനീർച്ചെടി എന്ന കവിത പല ഈണത്തിൽ പാടി നിങ്ങളുടെ ടീച്ചർക്ക് അയച്ചു കൊടുക്കുക.
പ്രവർത്തനം 2
കേരളത്തിലെ ഋതുക്കൾ എന്നതിനെക്കുറിച്ചു ഒരു കുറിപ്പ് തയാറാക്കുക.
പ്രവർത്തനം 3
കവിതയിലെ പ്രയോഗഭംഗി കണ്ടെത്താം.. അവ എഴുതുക.
പ്രവർത്തനം 4
ഇന്നത്തെ പാഠഭാഗത്ത് നിന്ന് പുതിയ പദങ്ങൾ കണ്ടെത്തി നിങ്ങളുടെ പദനിഘണ്ടു വികസിപ്പിക്കൂ..