വിശ്രമിക്കാനും ഉറങ്ങാനും കിടപ്പുമുറി ഉപയോഗിക്കുന്നു. കട്ടിൽ, മേശ, അലമാര എന്നിവ മുറിയിലുണ്ട്. കാറ്റും വെളിച്ചവും കടക്കാൻ ജനലുകളുണ്ട്. മുറിയ്ക്ക് വാതിലുമുണ്ട്.
ഭക്ഷണം പാകം ചെയ്യുന്നത് അടുക്കളയിലാണ്. പാത്രങ്ങൾ, ഗ്ലാസുകൾ, അടുപ്പ് (ഗ്യാസ് / വിറക്), പച്ചക്കറികൾ, പലവ്യജ്ഞനങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. പത്രങ്ങളും മറ്റും സൂക്ഷിക്കാൻ ചെറിയ അലമാരകൾ ഭിത്തിയിൽ ഉറപ്പിച്ചീട്ടുണ്ട്. കാറ്റും വെളിച്ചവും കടക്കാൻ ജനാലകൾ ഉണ്ട്.
കുളിക്കാനുള്ള ഇടം. ബക്കറ്റ്, കപ്പ്, പൈപ്പ്, സോപ്പ്, ഷവർ എന്നിവയെല്ലാം കുളിമുറിയിൽ ഉണ്ട്. ചെറിയൊരു ഷെൽഫും കുളിമുറിയിൽ ഉണ്ട്, അതിലാണ് സോപ്പും മറ്റ് സാധനങ്ങളും സൂക്ഷിക്കുന്നത്.
കലവറ
സാധനങ്ങൾ സൂക്ഷിച്ചു വയ്‌ക്കുന്ന മുറിയാണ് കലവറ. ഇവിടെ ഭരണി, പത്തായം എന്നിവയൊക്കെ ഉണ്ടാകും. ഇപ്പോൾ സ്റ്റോർ റൂം എന്നപേരിലാണ് വിളിക്കുന്നത്.
ഊണുമുറി
ഭക്ഷണം കഴിക്കുവാനുള്ള ഇടമാണ് ഊണുമുറി. ഇവിടെ മേശയും കസേരയും ഉണ്ടാകും.