Radicle - Plumule - Cotyledons | ബീജമൂലം - ബീജശീർഷം - ബീജപത്രം

Mash
0
1
Which part of a plant comes out first from a germinating seed?[ മുളയ്ക്കുന്ന വിത്തിൽ നിന്ന് ആദ്യം പുറത്തുവരുന്ന സസ്യഭാഗത്തിന് പറയുന്ന പേരെന്ത്?]
ANS:- The part that comes out first from the seed is called radicle. The radicle grows into root.[വിത്തിൽ ആദ്യം മുളച്ചുവരുന്ന ഭാഗത്തെ ബീജമൂലം എന്ന് പറയുന്നു. ഇത് പിന്നീട് വേരായി മാറുന്നു.]
2
Which part of the plant comes out after the radicle?[ ബീജമൂലം വളർന്നിറങ്ങിയതിനു ശേഷം മുളച്ചുവരുന്ന ഭാഗം ഏതാണ്?]
ANS:- The part that comes out after the radicle is plumule. It becomes the stem of the plant.[ബീജമൂലത്തിന് ശേഷം മുളച്ചുവരുന്ന ഭാഗമാണ് ബീജശീർഷം. ഇത് ചെടിയുടെ തണ്ടായി[കാണ്ഡമായി] മാറുന്നു. ]
3
What is cotyledon?[ എന്താണ് ബീജപത്രം? ]
ANS:- The thick leaf like part seen in the plumule.[ ബീജശീർഷത്തിൽ കാണുന്ന കട്ടിയുള്ള ഇലകൾ പോലെയുള്ള ഭാഗം.]
4
From where did the radicle and plumule get food to germinate?[ വിത്ത് മുളയ്‌ക്കാൻ ആവശ്യമായ ആഹാരം എവിടെനിന്നാണ് ലഭിക്കുന്നത്? ]
ANS:- The food required for a seed to germinate, is stored in the cotyledons.[ ബീജപത്രങ്ങളിലാണ് വിത്ത് മുളയ്‌ക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചു വച്ചിരിക്കുന്നത്. ]
5
What is the reason for shrinking of cotyledons?[ചെടി വളരുന്നതിനനുസരിച്ച് ബീജപത്രം ചുരുങ്ങി വലുപ്പം കുറയുന്നത് എന്തുകൊണ്ട് ? ]
ANS:- The plant grows using the food in the cotyledons till it prepares its own food. So the cotyledons shrink and decrease in size as the plant grows.[ സ്വന്തമായി ആഹാരം നിർമ്മിക്കുന്നതുവരെ ബീജപത്രത്തിലെ ആഹാരമുപയോഗിച്ചാണ് ചെടികൾ വളരുന്നത് . അതുകൊണ്ടാണ് ചെടി വളരുന്നതിനനുസരിച്ച് ബീജപത്രം ചുരുങ്ങി വലുപ്പം കുറയുന്നത് . ]
6
What is monocotyledonous plants? [ ഏകബീജപത്രസസ്യങ്ങൾ എന്നാൽ എന്ത് ?]
ANS:- Plants having only one cotyledon are called monocotyledonous plants (monocots). Eg. Paddy, Coconut [ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളെ ഏകബീജപത്രസസ്യങ്ങൾ എന്ന് വിളിക്കുന്നു . ഉദാ: നെല്ല്, തേങ്ങ ]
7
What is dicotyledonous plants? [ദ്വിബീജപത്രസസ്യങ്ങൾ എന്നാൽ എന്ത് ?]
ANS:- Plants having two cotyledons are called dicotyledonous plants (dicots). Eg. Ground nut, Cashew nut [രണ്ട് ബീജപത്രങ്ങൾ മാത്രമുള്ള സസ്യങ്ങളെ ദ്വിബീജപത്രസസ്യങ്ങൾ എന്ന് പറയുന്നത് . ഉദാ: നിലക്കടല, കശുവണ്ടി ]
8
Special features of the stem of monocot and dicot plants? [ഏകബീജപത്ര സസ്യങ്ങളുടെയും ദ്വിബീജപത്രസസ്യങ്ങളുടെയും കാണ്ഡത്തിന്റെ പ്രത്യേകത എന്ത്?]
ANS:- The outer part of the stem of monocot plants is harder than the inner part. But in dicot plants, the inner part is harder. [ ഏകബീജപത്ര സസ്യങ്ങളുടെ കാണ്ഡത്തിന്റെ പുറംഭാഗത്തിന് ഉൾഭാഗത്തേക്കാൾ താരതമ്യേന കടുപ്പം കൂടുതലാണ്. എന്നാൽ ദ്വിബീജപത്ര സസ്യങ്ങളുടെ കാണ്ഡത്തിന്റെ ഉൾഭാഗത്തിന് പുറംഭാഗത്തേയ്‌ക്കാൾ കടുപ്പം കൂടുതലാണ്.]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !