എയർഹോസ്റ്റസ് സസ്യ ഭക്ഷണമാണോ അതോ മാംസഭക്ഷണമാണോ വേണ്ടത് എന്ന് അറിയുവാൻ ആ അമ്മയുടെ മുമ്പിൽ പുഞ്ചിരി തൂകി നിന്നു, ആ വിമാനത്തിലെ ഏറ്റവും പ്രധാന യാത്രക്കാരി ആ വൃദ്ധ ആണ് എന്നറിഞ്ഞു കൊണ്ട് തന്നെ. ഞാൻ ഈ ഭക്ഷണം വേണ്ട എന്ന് വെച്ചാൽ എനിക്ക് നിങ്ങൾ എത്ര പണം മടക്കി നൽകും ദുർബലമായ ശബ്ദത്തിൽ ഉയർന്ന ചോദ്യത്തിന് മുമ്പിൽ ഒന്ന് പകച്ചു എങ്കിലും പൈലറ്റിനോട് ചോദിച്ചിട്ട് ഒരു യു എസ് ഡോളർ എന്ന മറുപടിയുമായി അവൾ മടങ്ങി വന്നു. മെക്സിക്കോ സിറ്റിയിലേക്ക പറക്കുന്ന ടാക്കോ എയർലൈൻസ് വിമാനത്തിലാണ് സംഭവം. എനിക്ക് ഭക്ഷണം വേണ്ട, ഒരു ഡോളർ തരൂ പാവങ്ങളുടെ അമ്മ യാചകിയെ പോലെ കൈകൾ നീട്ടി , ഇതിനോടകം മദർ തെരേസയെ തിരിച്ചറിഞ്ഞ വിമാനത്തിലെ എല്ലാ യാത്രക്കാരും തങ്ങൾക്ക് ഭക്ഷണം വേണ്ട പണം അമ്മയ്ക്ക് നൽകൂ എന്ന് ആവശ്യപ്പെട്ടു. വിമാനം ലാൻഡ് ചെയ്തപ്പോൾ ആ ഭക്ഷണപ്പൊതികൾ നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു എന്ന് ചോദിച്ച അമ്മയോട് അത് ഇനി കളയുകയെ ഉള്ളൂ എന്ന് മറുപടി പറഞ്ഞ പൈലറ്റിനോട് അവ എനിക്ക് തന്നു കൂടെ എന്ന് അമ്മ ചോദിച്ചു. ഭക്ഷണപ്പൊതികൾ അമ്മയ്ക്ക് നൽകാൻ സന്തോഷപൂർവ്വം അനുവാദം കൊടുത്ത അയാളോട് അമ്മ അടുത്ത ആവശ്യം ഉന്നയിച്ചു , എനിക്ക് നിങ്ങളുടെ ഒരു ട്രക്ക് കൂടി തരണം. വിമാന കമ്പനിയുടെ ട്രക്കിൽ തന്നെ ആ ഭക്ഷണപ്പൊതികൾ കയറ്റി നഗരത്തിലെ ചേരി പ്രദേശത്തേക്ക് അഗതികളുടെ അമ്മ യാത്ര ആരംഭിച്ചു. സമയത്തും അസമയത്തും തന്റെ ശ്രദ്ധയും ലക്ഷ്യവും ഒന്ന് മാത്രം ആയിരുന്നു, പാവങ്ങളും അവരുടെ വിശപ്പും.