ആകാശത്തെ കാഴ്ചകളെക്കുറിച്ചുള്ള ഒരു ശാസ്ത്രഗീതം....
മാനത്തു നോക്കുമ്പോൾ കാണുന്നുണ്ടേ
സൂര്യനും ചന്ദ്രനും താരങ്ങളും
ആകാശക്കോണിൽ ചിരിക്കുന്നുണ്ടേ
ജ്വാല ചൊരിഞ്ഞീടും സൂര്യദേവൻ
വിശ്വം മുഴുവൻ വിളങ്ങുന്നുണ്ടേ
പ്രപഞ്ചത്തിൻ നായകൻ ശക്തനവൻ
അർക്കനു ചുറ്റും കറങ്ങുന്നുണ്ടേ
എട്ടുപേർ വട്ടത്തിൽ ഭൂമിക്കൊപ്പം
ശുക്രനും ചൊവ്വക്കും വ്യാഴമൊപ്പം നെപ്ട്യൂൺ യൂറാനസ് ബുധനുമുണ്ടേ
അയ്യോ... മറന്നല്ലോ കുഞ്ഞു പ്ലൂട്ടോ ഗ്രഹമല്ലാതായിപ്പോയടുത്ത നാളിൽ
ശനിയെന്ന ഗ്രഹത്തെ മറന്നീടല്ലേ
സൗരയൂഥത്തിൽ രണ്ടാമനല്ലേ
സൂര്യനും ചന്ദ്രനും താരങ്ങളും ആകാശത്തൂഞ്ഞാലി ലാടുന്നുണ്ടേ .
കടപ്പാട്:-
ഹരീഷ് ആർ നമ്പൂതിരിപ്പാട്
രാമമംഗലം.P.O,എറണാകുളം ജില്ല