ഏകദേശം ഇരുപത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണ് ജാതി. നട്ടുകഴിഞ്ഞു നാലഞ്ചുകൊല്ലത്തിനുള്ളിൽ കായ്‌കൾ ഉണ്ടാകാൻ തുടങ്ങുന്ന ജാതിയിൽ ആൺമരവും പെൺമരവും ഉണ്ട്. ഇവയുടെ പൂക്കൾ സുഗന്ധമുള്ളതും മഞ്ഞനിറവുമുള്ളവയാണ്. പെൺ മരത്തിലാണ് കായ്‌കൾ ഉണ്ടാകുന്നത്. പാകമൊത്ത ജാതിക്കായ്‌ക്ക് സാമാന്യം വലിയൊരു ചെറുനാരങ്ങയുടെ വലിപ്പം വരും. മാംസളമായ പുറന്തോടിനുള്ളിൽ ജാതിക്കയെ പൊതിഞ്ഞിരിക്കുന്ന ചുവന്ന പൂപോലുള്ള ഭാഗത്തെ ജാതിപത്രിയെന്ന് വിളിക്കുന്നു. ദഹനശേഷി വർധിപ്പിക്കാനും വയറു വേദനയും തലവേദനയും ശമിപ്പിക്കാനും ജാതിക്കുരുവും ജാതിപത്രിയും വളരെ നല്ലതാണ്.