ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. കൂട്ടുകാരിയുടെ കഥ നിങ്ങൾ കേട്ടില്ലേ കൂട്ടുകാരുടെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു? ഒന്നു എഴുതി നോക്കൂ....
2. നമുക്കുചുറ്റും ആരൊക്കെയുണ്ട്? നിങ്ങളുടെ ചുറ്റും ഉള്ള ആൾക്കാരെ ഒന്ന് എഴുതാമോ?
3. ചെറുശ്ശേരി കൃഷ്ണഗാഥ എഴുതാനിടയായ സാഹചര്യം ടീച്ചർ കഥയായി പറഞ്ഞു തന്നില്ലേ കൂട്ടുകാർക്ക് ആ കഥ മറ്റൊരു രീതിയിൽ ഒന്നു മാറ്റി എഴുതാമോ?
4. ചെറുശ്ശേരിയെക്കുറിച്ച് ഒരു കുറിപ്പ് എഴുതൂ
5. പാഠപുസ്തകത്തിൽ തന്നിട്ടുള്ള വെണ്ണക്കണ്ണൻ എന്ന കവിത വ്യത്യസ്ത ഈണത്തിൽ പാടി ടീച്ചർക്ക് അയച്ചു കൊടുക്കൂ...
6. പാഠപുസ്തകത്തിൽ തന്നിരിക്കുന്ന വെണ്ണക്കണ്ണൻ എന്ന പാട്ടിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ഏതാണ്?
7. പ്രാചീന കവിത്രയങ്ങൾ എന്നറിയപ്പെടുന്നത് ആരൊക്കെയാണ്? അവരെക്കുറിച്ച് ഒരു ചെറു കുറിപ്പ് എഴുതാമോ?