ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. കണ്ട കാഴ്ച്ചകൾ ചേർത്ത് എഴുതാം
വലിയ | ഉറുമ്പ് |
ഒഴുകുന്ന | പക്ഷികൾ |
പറക്കുന്ന | പുഴ |
തുള്ളിച്ചാടുന്ന | തവളകൾ |
ചാടുന്ന | മീനുകൾ |
പൂക്കൾക്ക് ചുറ്റും പാറി പറന്നു നടക്കുന്ന | വണ്ട് |
മൂളിപ്പാട്ട് പാടി പറന്നുവരുന്ന | പൂമ്പാറ്റ |
തോണി തുഴയുന്ന | മല |
2. വായിക്കാം എഴുതിയ കാര്യങ്ങൾ വായിച്ചു ടീച്ചർക്ക് അയച്ചുകൊടുക്കാം ...
3. പാട്ട് പൂർത്തിയാകൂ
പറയൂ പറയൂ ചങ്ങാതി നിന്നുടെ നാട്ടിൽ എന്തുണ്ട്?
പറയാം പറയാം ചങ്ങാതി എന്നുടെ നാട്ടിൽ ഫ്ലാറ്റുണ്ട്.
പറയൂ പറയൂ ചങ്ങാതി നിന്നുടെ നാട്ടിൽ എന്തുണ്ട്?
പറയാം പറയാം ചങ്ങാതി എന്നുടെ നാട്ടിൽ മലയുണ്ട്.
പറയൂ പറയൂ ചങ്ങാതി നിന്നുടെ നാട്ടിൽ എന്തുണ്ട്?
പറയാം പറയാം ചങ്ങാതി എന്നുടെ നാട്ടിൽപാർക്കുണ്ട്.
പറയൂ പറയൂ ചങ്ങാതി നിന്നുടെ നാട്ടിൽ എന്തുണ്ട്?
പറയാം പറയാം ചങ്ങാതി എന്നുടെ നാട്ടിൽപുഴയുണ്ട്.
----------------------------------------------------------

അമ്മയോടൊ അച്ഛനോടോ ചേട്ടനോടൊ ഒപ്പം പാടി ടീച്ചർക്ക് അയച്ചുകൊടുക്കുക...
4. സാൻഡ് ട്രേയിൽ ടീച്ചർ ചെയ്തപോലെ ചിത്രങ്ങൾ വരച്ചെടുത്ത് ഉറപ്പിച്ചു ടീച്ചർക്ക് അയച്ചുകൊടുക്കണേ ...