ജി.ശങ്കരക്കുറുപ്പ് ജന്മദിനം

Mash
0
എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന ഗ്രാമത്തിൽ 1901 ജൂൺ 3 ആം തിയതിയാണ് ശങ്കരക്കുറുപ്പ് ജനിച്ചത്. പിതാവ് നെല്ലിക്കാപ്പിള്ളി വാര്യത്ത് ശങ്കരവാര്യർ മാതാവ് വടക്കിനി വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ.
എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറായിരുന്നു. കേരളസാഹിത്യ അക്കാദമി അംഗം, രാജ്യസഭ അംഗം എന്നീ പദവികൾ വഹിച്ചു.
പ്രകൃതിയിൽ ഈശ്വരചൈതന്യത്തെ കാണുന്ന മിസ്റ്റിക് കവിതകളാണ് ശങ്കരക്കുറുപ്പിന്റെ.
ആദ്യ ജ്ഞാനപീഠ പുരസ്‌കാരം (മലയാളത്തിൽ നിന്നും ജ്ഞാനപീഠ പുരസ്‌കാരം) നേടിയ കവിയാണ് ഇദ്ദേഹം. 1966-ൽ ഓടക്കുഴൽ എന്ന കൃതിയ്ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഓടക്കുഴല്‍ 'ബാംസുരി' എന്ന പേരില്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി ജിയുടെ പ്രധാനപ്പെട്ട ചില കവിതകള്‍ 'തെരഞ്ഞെടുക്കപ്പെട്ട കാവ്യങ്ങള്‍' (Selected Poems) എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രകാശനം ചെയ്‌തിട്ടുണ്ട്‌. ജിയുടെ നിരവധി കവിതകള്‍ റഷ്യന്‍ ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.കേരള സാഹിത്യ അക്കാദമി അവാർഡും പത്മഭൂഷൺ ബഹുമതിയും നേടിയീട്ടുണ്ട്. 1978 ഫെബ്രുവരി 2-ന് അന്തരിച്ചു.

മുഖ്യ കൃതികൾ 
  • സാഹിത്യ കൗതുകം
  • നാലുഭാഗങ്ങൾ 
  • സൂര്യകാന്തി 
  • പൂജാപുഷ്പം 
  • പാഥേയം 
  • സന്ധ്യ 
  • ചെങ്കതിരുകൾ 
  • നിമിഷം 
  • മുത്തുകൾ 
  • പഥികന്റെ പാട്ട് 
  • അന്തർദാഹം 
  • വെള്ളിൽ പറവകൾ 
  • വിശ്വദർശനം 
  • ജീവനഗീതം 
  • മധുരം
  • സൗമ്യം 
  • ദീപ്തം 
  • മൂന്നരുവിയും ഒരു പുഴയും 
  • ടാഗോറിന്റെ ഗീതാഞ്ജലിയും നൂറ്റൊന്നു കിരണങ്ങളും മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു.
  • 'മേഘച്ഛായ' കാളിദാസന്റെ മേഘസന്ദേശത്തിന്റെ വിവര്‍ത്തനമാണ്‌. 
  • 'വിലാസലഹരി' പേര്‍ഷ്യന്‍ കാവ്യമായ റുബായിയത്തിന്റെ വിവര്‍ത്തനവും.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !