ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

വായനാ മൊഴി

Mashhari
0
വായനയുമായി ബന്ധപ്പെട്ട ചില വാക്കുകൾ 
"മനസ്സിന്റെ മരുന്ന് ശാലയാണ് ഗ്രന്ഥശാലകൾ" - അറേബ്യൻ പഴമൊഴി 
"ജീവിതാവസാനം വരെ എനിക്ക് മൂന്ന് സാധനങ്ങൾ വേണ്ടതുള്ളൂ...പുസ്തകങ്ങൾ, പുസ്തകങ്ങൾ, പുസ്തകങ്ങൾ മാത്രം." - ലിയോ ടോൾസ്റ്റോയി 
" എന്റെ വഴി വെട്ടിത്തെളിക്കാൻ എനിക്കു ആവശ്യമുള്ളത് ഇവ മാത്രം. കൈയിൽ ഒരായുധവും ഹോമറിന്റെ ഒരു പുസ്തകവും." - നെപ്പോളിയൻ ബോണപ്പാർട്ട് 
"വായനയിലൂടെ വളരുന്നില്ലെങ്കിൽ അത് മനുഷ്യനല്ല, മൃഗമാണ്."- ഷേക്‌സ്പിയർ 
"ഇന്ന് വായിക്കുന്നവനാണ് നാളെയുടെ നേതാവ്." - മാർഗരറ്റ് ഫുള്ളർ 
"പുസ്‌തകം വായിക്കുന്നത് ജീവിതം വായിക്കുന്നതുപോലെയാണ്." - ലിൻയുടാങ് 
"വായനയില്ലാത്ത മനസ്സ്, ജനാലയില്ലാത്ത മുറിപോലെ ഇരുൾ നിറഞ്ഞതാണ്."- ഹെൻറിച്ച്മാൻ 
"മനസ്സിന്റെ വ്യായാമമാണ് വായന."- ജോസഫ് ആഡിസൺ
"ജീവിതം പൂർണമാക്കുന്നതാണ് നല്ല പുസ്തകങ്ങളും നല്ല സുഹൃത്തുക്കളും. നല്ല പുസ്തകങ്ങൾ  നമ്മുടെ ആത്മാവിൽ കടന്ന് നന്മ നമ്മുക്ക് മനസ്സിലാക്കിത്തരുന്നു." - വില്യം ഹാസിറ്റ് 
"മനസിന്റെ രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന കലയാണ് വായന." - ഫ്രാൻസ് കാഫ്‌ക 
"ഗുണമേറും പുസ്തകങ്ങൾക്ക് അന്ത്യമില്ല." - ആർ.ഡി.കമ്മിൻസ് 
"നമ്മുടെ ജീവിതത്തെ മാറ്റിമറച്ചുകളയും പുസ്തകങ്ങൾ."- ഹൈലൻ എക്‌സലെ 
"വായനയെന്ന നിക്ഷേപം ലാഭം മാത്രം നൽകുന്നു." - ആമോസ് ബോൺസൺ
"പുസ്തകങ്ങൾ പലതാണ്. ചിലത് രുചിക്കാനും ചിലത് വിഴുങ്ങാനും മറ്റു ചിലത് ചവച്ചിറക്കി ദഹിപ്പിക്കാനുമുള്ളതാണ്." - ഫ്രാൻസിസ് ബേക്കൺ
"നല്ല വായന എന്നത് ഹൃദയത്തിൽ വളരുന്ന പൂന്തോപ്പാണ്."- ജാപ്പനീസ് പഴമൊഴി 
"സംരക്ഷിത ഹൃദയങ്ങളാണ് പുസ്തകങ്ങൾ."- ക്രിസ്ത്യൻ നെൽ ബോവി 
"വായിക്കുന്നുവെന്നാൽ സമ്പാദിക്കുന്നുവെന്നുതന്നെയാണ്."- ജോർജ്ജ് ക്രിസ്റ്റോഫ് 
"ജീവിതത്തിലെ ഏറ്റവും നല്ല കൂട്ടുകാർ ദൈവവും ഗ്രന്ഥങ്ങളുമാണ്."- എലിസബത്ത് ബൗൺസ് 
"വായന ഇഷ്ടമല്ല എന്ന് പറയുന്നത് ശ്വസിക്കാൻ ഇഷ്ടമില്ല എന്ന് പറയുന്നതുപോലെയാണ്." - ഹാർപ്പർ ലീ 
"സാമ്രാജ്യാധിപനായിരുന്നില്ലെങ്കിൽ ഒരു ഗ്രന്ഥശാലാ സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം." - നെപ്പോളിയൻ 
"കൂടുതൽ ചിന്തിക്കുക, കുറച്ചുമാത്രം സംസാരിക്കുക, അതിലും കുറച്ചുമാത്രം എഴുതുക, കാരണം എഴുതുന്നത് തലമുറകളോളം രേഖയാണ്."- ഏബ്രഹാം ലിങ്കൺ 
"ശരീരത്തിന് വ്യായാമം എങ്ങനെയാണോ, അത് പോലെയാണ് മനസ്സിന് വായന." - റിച്ചാർഡ് സ്റ്റീൽ 
"ഒരു നല്ല ഗ്രന്ഥശാല ഒരു സർവ്വകലാശാലയാണ്." കാർലേ 
"വ്യാനപോലെ ചിലവുകുറഞ്ഞ ചുരുങ്ങിയ ഒരു വിനോദമില്ല. അതിൽ നിന്നുണ്ടാകുന്ന ആനന്ദം പോലെ നീണ്ടുനിൽക്കുന്ന മറ്റൊന്നില്ല." - ലേഡി മൊൻടാക്   

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !