വിവിധ തരം ജീവികളുടെ വീടുകളുടെ ചിത്രങ്ങൾ കാണാം...
വരികൾ കൂട്ടിച്ചേർത്ത് പാടാം...
മാതൃക
കാക്കയ്‌ക്കുണ്ടൊരു കൂട്
ചുള്ളിക്കമ്പിൻ കൂട്
കുരുവിക്കുണ്ടൊരു കൂട്
നാരുകൾകൊണ്ടൊരു കൂട്
ഉറുമ്പിനുണ്ടൊരു കൂട്
ഇലകൾകൊണ്ടൊരു കൂട്
ചിതലിനുണ്ടൊരു കൂട്
മണ്ണുകൊണ്ടൊരു കൂട്
തത്തയ്‌ക്കുണ്ടൊരു കൂട്
മരപ്പൊത്തിൽ കൂട്
എലിക്കുമുണ്ടൊരു വീട്
മണ്ണുതുരന്നൊരു വീട്
വരച്ചു യോജിപ്പിക്കാം