നല്ലൊരു പുസ്തക മുത്തച്ഛൻ
നമ്മളെ നന്നായ് വായിപ്പിക്കാൻ
ശീലിപ്പിച്ചൊരു മുത്തച്ഛൻ!
നാടുകൾ തോറും വായനശാലകൾ
കെട്ടിയുയർത്തിയ മുത്തച്ഛൻ.
നമ്മളെയെല്ലാം സാക്ഷരരാക്കാൻ
പാടുകൾ പെട്ടൊരു മുത്തച്ഛൻ!
പുസ്തകമൊത്തിരി നെഞ്ചിലൊതുക്കി
പ്പാറി നടന്നൊരു മുത്തച്ഛൻ.
'ഗ്രന്ഥാലോകം' നമ്മൾക്കായി
തുറന്നു തന്നൊരു മുത്തച്ഛൻ!
നീലമ്പേരൂരെന്നൊരു നാട്ടിൽ
പിറവിയെടുത്തൊരു മുത്തച്ഛൻ
ഓർക്കണമെന്നും അതാണു 'പിയെൻ
പണിക്കരെ'ന്നൊരു മുത്തച്ഛൻ
-സിപ്പി പള്ളിപ്പുറം