വായനാനുഭവം - പ്രസംഗം

RELATED POSTS


വായന നമ്മെ പുതിയൊരു ലോകത്തേക്കാണ് എത്തിക്കുന്നത് . ഇന്ത്യക്ക് പുറത്തൊന്ന് സഞ്ചരിക്കണമെങ്കിൽ പാസ്പോർട്ടും വിസയും പണവും തുടങ്ങി എന്തെല്ലാം നൂലാമാലകൾ ഉണ്ട്. എന്നാൽ എസ് കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യ പുസ്തകങ്ങളിൽ ഒന്നു സാഹിത്യ പുസ്തകങ്ങളിൽ ഒന്ന് കയറിയാലോ? പാസ്പോർട്ട് ഇല്ലാതെ വാഹനം ഇല്ലാതെ ലോകത്ത് അങ്ങനെ കറങ്ങി നടക്കാം. ഭാവനയുടെ ചിറകുകൾ ഉണ്ടെങ്കിൽ യാത്ര ഗംഭീരം. വായന നമ്മെ എവിടെയൊക്കെ കൊണ്ടെത്തിക്കും എന്ന് വായിച്ചു തന്നെ അറിയണം. ഗ്രീസിലെ അടിമയായിരുന്ന ഈസോപ്പിന്റെ കഥകളും ജർമ്മൻകാരനായ ഗ്രീമ്മിന്റെ കഥകളും നമ്മുടെ പഞ്ചതന്ത്ര കഥകളും കുട്ടിക്കാലത്തെ വായനയിൽ പുതിയ ലോകം തുറന്നിടുകയാണ്. രാമായണത്തിലെ രാമ-രാവണയുദ്ധവും മഹാഭാരതയുദ്ധവും ട്രോജൻ യുദ്ധവും മറ്റൊരുതരം വായനാനുഭവമാണ് പകരുന്നത്.
'ടോട്ടോചാൻ ' തരുന്ന വായനാസുഖമല്ല 'അഗ്നിച്ചിറകുകൾ ' പകരുന്നത്. ഭാവനാലോകത്തേക്ക് നയിക്കാൻ മാത്രമല്ല ആത്മവിശ്വാസം പകരാനും ലക്ഷ്യബോധം വളർത്താനും വായന സഹായിക്കുന്നു. മഹാത്മജി ഉൾപ്പെടെയുള്ള മഹാന്മാർ എല്ലാം തങ്ങളെ സ്വാധീനിച്ച ഗ്രന്ഥങ്ങളെക്കുറിച്ച് സ്മരിക്കുന്നുണ്ട്. മഹാന്മാർ മാത്രമല്ല സാധാരണക്കാരായ മനുഷ്യരും വിദ്യാർഥികളും എല്ലാം വായന പകർന്ന ഊർജ്ജം അനുഭവിച്ചവരാണ്. അറിവു മാത്രമല്ല തിരിച്ചറിവ് കൂടി പകരുന്നതാണ് വായന. ആത്മഹത്യയ്ക്ക് മുതിർന്ന വ്യക്തി തന്റെ കുറിപ്പുകൾ വായിച്ച് അതിൽ നിന്ന് പിൻമാറിയ കഥ കെ പി കേശവമേനോൻ വിവരിക്കുന്നുണ്ട്. 

തടവറകളിൽ നിന്ന് വായനയിലൂടെ പുതുലോകം കണ്ടവർ, കൊടിയ ദാരിദ്ര്യത്തിൽ നിന്ന് വായനയിലൂടെ കരുത്തു നേടിയവർ, ലക്ഷ്യത്തിലെത്താൻ വായന താങ്ങായവർ...... ഇവരുടെ പട്ടിക നീളുകയാണ്. ഒന്നോർക്കുക വായനാനുഭവം വായിച്ചു തന്നെ നേടേണ്ടതാണ്. വായന ഒരു ശീലമാക്കാൻ നാളെക്കായി കാത്തിരിക്കേണ്ട......

വായനാദിനംPost A Comment:

0 comments: