ഒന്നുകൊണ്ടെന്തു വരച്ചിടും നീ? ഒറ്റത്തടിതെങ്ങു ഞാൻ വരയ്‌ക്കും
രണ്ടുകൊണ്ടെന്തു വരച്ചിടും നീ?
രണ്ടുതാറാവിനെ ഞാൻ വരയ്‌ക്കും
മൂന്നുകൊണ്ടെന്തു വരച്ചിടും നീ?
മുങ്ങുന്ന മീനിനെ ഞാൻ വരയ്‌ക്കും
നാലുകൊണ്ടെന്തു വരച്ചിടും നീ?
നൂലുള്ള പട്ടം ഞാൻ വരയ്‌ക്കും
അഞ്ചുകൊണ്ടെന്തു വരച്ചിടും നീ?
അഞ്ചുകൊണ്ടാപ്പിൾ വരച്ചിടും ഞാൻ