സ്‌പെയിനിൽ 1923 ഏപ്രിൽ 23നാണ് ലോക പുസ്തക ദിനം ആചരിച്ചു തുടങ്ങുന്നത്. സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാന്റിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23. അദ്ദേഹത്തിന്റെ ആരാധകർ ഈ ദിനം പുസ്തകദിനമായി ആചരിക്കാൻ തുടങ്ങി. വിശ്വസാഹിത്യ നായകൻ വില്യം ഷേക്‌സ്പിയറുടെ ജനന മരണ തീയ്യതിയും ഏപ്രിൽ 23 ആണെന്നതും ഈ ദിവസം പുസ്തക ദിനമായി തെരഞ്ഞെടുക്കാൻ കാരണമായി.
1995 മുതൽ യുനസ്കോയും വില്യം ഷേക്സിപിയർ, മിഗ്വേൽ ഡേ സർവെൻടീസ്, ഗാർസിലാസോ ഡേ ലാ വെഗാ തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരുടെ ചരമ വാർഷിക ദിനമായ ഏപ്രിൽ 23-നു് ലോക പുസ്തക പകർപ്പവകാശ ദിനമായി ആചരിക്കുവാൻ ആരംഭിച്ചു.
വായന മരിക്കുന്നുവെന്ന് മുറവിളികൂട്ടുന്നവരോട് വായന മരിച്ചില്ലെന്ന് അറിയിച്ചുകൊണ്ട് ലോകം പുസ്തകദിനം ആചരിക്കുകയാണ് ഇന്ന്. വായന പ്രോത്സാഹിപ്പിക്കുക, പുസ്തകങ്ങളുടെ പ്രചാരം വർധിപ്പിക്കുക, പകർപ്പവകാശം ലംഘിച്ചു പുസ്തകം അച്ചടിക്കുന്നത് (പൈറസി) തടയുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ. അച്ചടിച്ച കടലാസുകളിലെ വായന ഇലക്ട്രോണിക് സ്‌ക്രീനുകളിലേക്ക് എത്തിയെങ്കിലും പുസ്തകങ്ങളുടേയും പകര്‍പ്പവകാശത്തിന്റേയും ദിനത്തിന് ഇന്നും പ്രസക്തി ഒട്ടുംചോർന്നുപോയീട്ടില്ല.
പുസ്തക വായനയെ പ്രോത്സാഹിപ്പിക്കേണ്ട സുദിനം.നവ മാധ്യമങ്ങളോടൊപ്പം ദിവസം ഒരു മണിക്കൂര്‍ ഗൗരവമായ വായനക്കായി (പത്ര വായന അല്ല ) മാറ്റിവെക്കണം. കഥ, കവിത ,നോവല്‍, സഞ്ചാര സാഹിത്യം, ജീവചരിത്രം, ലേഖനങ്ങള്‍ തുടങ്ങിയവ വായിക്കണം. വായിക്കുമ്പോള് ചെറിയ കുറിപ്പുകളും എഴുതിവെക്കണം. പുസ്തകങ്ങൾ വീട്ടില്‍ ചര്‍ച്ച ചെയ്യപ്പെടണം. ഇതു കാണുന്ന കുട്ടികള്‍ പതിയെ പുസ്തകങ്ങള്‍ കൈയിലെടുക്കും. നാട്ടിലെ വായനശാലകളില്‍ കുട്ടികളെയും കൂട്ടി പാര്‍ക്കില്‍ പോകുന്നതുപോലെ പോകണം. മാറ്റിയെടുക്കണം ഈ തലമുറയെ നമുക്ക്.