ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

National Pachayati Raj Day

Mashhari
0
ഇന്ന് പഞ്ചായത്ത് രാജ് ദിവസം. 2010 വരെ പഞ്ചായത്തീരാജ് ദിനമായി ആചരിച്ചിരുന്നത് ഫെബ്രുവരി 19. പിന്നീട് ഏപ്രിൽ 24 ( ഇന്ത്യയിൽ ത്രിതല പഞ്ചായത്തീരാജ് നിലവിൽ വന്നത് 1993 ഏപ്രിൽ 24) തിരഞ്ഞെടുക്കുകയായിരുന്നു.

സ്വാതന്ത്ര്യ സമര പോരാളിയും ഗുജറാത്ത് സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും ആയ ബല്‍വന്ത്റായ് മേത്ത ജന്മദിനമാണ് തുടക്കത്തില്‍ പഞ്ചായത്തിരാജ് ദിനമായി ആചരിച്ചിരുന്നത്.

ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തിൻറെയും, ഗ്രാമസ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിൻറെയും പ്രായോഗികമായ നടപ്പാക്കൽ ആണ് പഞ്ചായത്തി രാജ്. 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് ഏറ‍ണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് നെഹ്രുവാണ്‌. എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് വ്യവസ്ഥ ഇന്ത്യയിൽ ആകമാനം നിലവിൽ വന്നത്. 1992ലെ ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാർഡുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ സമ്മേളനമായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇതുവഴി, ഗ്രാമ പഞ്ചായത്, ബ്ലോക്ക് പഞ്ചായത് , ജില്ലാ പഞ്ചായത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു.
ചില ചോദ്യങ്ങൾ
1. പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം :- ഗ്രാമസഭ
2. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് :- വാർഡ് മെമ്പർ 
3. ഗ്രാമസഭയുടെ അധ്യക്ഷൻ :- പഞ്ചായത്ത് പ്രസിഡൻറ്
4.ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് :- റിപ്പൺ പ്രഭു
5. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :- ജവാഹർലാൽ നെഹ്‌റു
6. ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :- മഹാത്മാ ഗാന്ധി
7. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് :- എം എൻ റോയ്
8. പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ദക്ഷിണ ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ഏത് :- ആന്ധ്രപ്രദേശ് (1959)
9. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :- രാജസ്ഥാൻ (1959 നാഗൂർ ജില്ലയിൽ ജവാഹർലാൽ നെഹ്‌റു)
10. പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി :- നരസിംഹറാവു
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !