ഇന്ന് (ഏപ്രില്‍ 22) ലോക ഭൗമദിനമാണ് (World Earth Day). ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 1970 മുതലാണ് ഭൗമദിനം ആചരിച്ചുവരുന്നത്. ഇത്തവണത്തെ ഭൗമദിനത്തിന്റെ പ്രമേയം 'നമ്മുടെ സ്പീഷീസുകളെ സംരക്ഷിക്കുക (Protect Our Species) എന്നതാണ്. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. 1969-ൽ നടന്ന UNESCO സമ്മേളനത്തിൽ ജോൺ മക്കോണൽ ഉന്നയിച്ച ഭൗമദിനാചരണം എന്ന ആശയം അവതരിപ്പിച്ചു.
ഭൗമദിനത്തിന്റെ 50-ആം വാർഷികമാണ് ഈ കൊല്ലം ആചരിക്കുന്നത്. അത്യന്തം സങ്കീർണമായ രീതിയിൽ വരൾച്ചയും ആഗോള താപനവും മുന്നോട്ട് പോകുന്നിടെയാണ് ഇത്തവണ ഈ ദിനം ആചരിക്കുന്നത്. മനുഷ്യന്റെ വിവേചനമില്ലാത്ത പ്രവൃത്തികളും ലാഭകക്കൊതിയും കാരണം ഭൂമിയിലെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ വൻ വെല്ലുവിളികൾ നേരിടുകയാണ് ഇന്ന്.