ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Primary ICT പരിശീലനം - ശ്രദ്ധിക്കേണ്ടവ

Mashhari
0
1. അഞ്ച് ദിവസങ്ങളിലായി പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2. ഓരോ അധ്യാപികയും സമഗ്ര തുറന്ന് ICT Training എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ കോഴ്സിലേക്ക് പ്രവേശിക്കാം.

3. Day 1 ൽ ക്ലിക്ക് ചെയ്യുമ്പോൾ ഒന്നാം ദിവസത്തെ 4 ആക്ടിവിറ്റികൾ ലിസ്റ്റ് ചെയ്യുന്നു. ഓരോന്നിലും ക്ലിക്ക് ചെയ്ത് Save File സെലക്ട് ചെയ്ത് OK അമർത്തുമ്പോൾ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുന്നു. Home ലെ Downloadട എന്ന ഫോൾഡറിലേക്കാണ് സേവ് ചെയ്യപ്പെടുന്നത്‌.

4. ഹോമിൽ Pre _ Course എന്ന പേരിൽ ഒരു ഫോൾഡർ നിർമ്മിക്കുക. ഇതിൽ Day 1, Day 2, .... എന്നിങ്ങനെ ഓരോ ദിവസത്തേക്കുമുള്ള ഫോൾഡറുകളും നിർമ്മിക്കുക. തുടർന്ന് നേരത്തേ ഡൗൺലോഡ് ചെയ്തിട്ടുള്ള ഒന്നാം ദിവസത്തെ പ്രവർത്തന ഫയലുകൾ Copy/ Cut ചെയ്ത് Day 1 എന്ന ഫോൾഡറിൽ പേസ്റ്റ് ചെയ്യുക.

5. ഈ ഫയലുകളെല്ലാം zip ഫയലുകളാണ്. ഇതിൽ ഓരോന്നിലും റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം Extract Here എന്നതിൽ അമർത്തുമ്പോൾ അതേ പേരിലുള്ള ഒരു സാധാരണ ഫോൾഡർ പ്രത്യക്ഷപ്പെടും.

6. ഈ ഫോൾഡറുകൾ തുറന്ന് നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ മുഴുവനാക്കുക.

7. അസൈൻമെന്റുകൾ മുഴുവനാക്കിയ ശേഷം ഓരോരുത്തരും പ്രധാനാധ്യാപകന് കൈമാറുക (HM ന്റെ കമ്പ്യൂട്ടറിലേക്ക് ഓരോരുത്തരുടേയും പേരിൽ Copy ചെയ്യുക)

8. HM മാർ ഓരോ ദിവസത്തേയും ഹാജർ സമഗ്രയുടെ  സ്കൂൾ ലോഗി നിൽ പ്രവേശിച്ച് Mark Attendance എന്ന ലിങ്ക് വഴി ചേർക്കണം

പ്രത്യേക ശ്രദ്ധയ്ക്ക്
ഓരോരുത്തരും ആക്ടിവിറ്റികൾ പ്രത്യേകം ഡൗൺലോഡ് ചെയ്യുന്നതിനു പകരം ഒരാൾ ഡൗൺലോഡ്‌ ചെയ്ത് മറ്റുള്ളവർക്ക് കൈമാറിയാലും മതി

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !