ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Basic ICT Training for Primary Teachers March 2020

Mashhari
0
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നിര്‍ത്തി വെച്ച സാഹചര്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 
ട്രെയിനിംഗ് രജിസ്ട്രേഷന്‍ ലിങ്ക് സമഗ്രയില്‍ HM ലോഗിനില്‍ ലഭിക്കും.
സമ്പൂര്‍ണ്ണ യൂസര്‍നാമവും പാസ്‌വേര്‍ഡുമുപയോഗിച്ച് സമഗ്രയില്‍ പ്രവേശിച്ചാല്‍ അതിലെ ICT Training എന്ന ലിങ്കില്‍ പ്രവേശിച്ചാണ് അധ്യാപകരെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ 


ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

  • HM Loginല്‍ (സംബൂർണ്ണ യൂസർ) ആണ് ടീച്ചര്‍മാരെ രജിസ്റ്റര്‍ ചെയ്യേണ്ടത് 
  • എല്ലാ ടീച്ചര്‍മാര്‍ക്കും സമഗ്ര ലോഗിന്‍ ഉണ്ടെന്ന് ഉറപ്പാക്കണം.
  • 5 ദിവസ പരിശീലനം ആണ് 18നും 31നും ഇടയിലുള്ള തുടര്‍ച്ചയായ 5 ദിവസങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം.
  •  അധ്യാപകരുടെ പേഴ്സണൽ ലോഗിനിൽ ICT TRAINING MODULE ലഭ്യമാണ്. 
ഇന്ന് മുതൽ ആരംഭിക്കുന്ന ഐസിടി ട്രൈനിങ്ങിന് സഹായകരമായ വിഡിയോകൾ
1. ആമുഖം 
2.How to Register Teachers in HM Login in Samagra - ICT Training 2020
3.How to attend 5 Days - ICT Training 2020

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !