മാർച്ച്‌ 22, ഞായറാഴ്ച ജനതാ കർഫ്യൂ

Mashhari
0
👉മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ആരും വീടിന് പുറത്തിറങ്ങരുത്. ജനതാ കർഫ്യൂ ജനങ്ങൾ സ്വയം പ്രഖ്യാപിക്കണം. അന്നേ ദിവസം നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി അധ്വാനിക്കുന്നവരെ അഭിനന്ദിക്കണം.

കൊറോണയുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് രാജ്യത്തോട്  പറഞ്ഞ കാര്യങ്ങളുടെ രത്നചുരുക്കം.....
★ ലോക മഹായുദ്ധകാലത്ത് പോലും ഉണ്ടാവാത്ത പ്രതിസന്ധിയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത് ......
★ കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചു ദിവസങ്ങൾ രാജ്യത്തിനു വേണ്ടി നൽകണം ......
★ 65 വയസ്സിൽ കൂടുതലുള്ളവർ കുറച്ച് ദിവസങ്ങൾ സ്വന്തം വീട്ടിൽ തന്നെ തങ്ങണം ......
★ ആൾക്കൂട്ടത്തിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കണം .... 
★ കൊറോണയെ ആരും ലാഘവ ബുദ്ധിയോടെ സമീപിക്കരുത് .....
★ സ്വയം ശ്രദ്ധിക്കുന്നതോടൊപ്പം,മറ്റുള്ളവരുടെ ആരോഗ്യത്തെയും ശ്രദ്ധിക്കണം ....
★ രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.....  ഒപ്പം ജനങ്ങളും അവരുടെ പ്രവർത്തനത്തെ അഭിനന്ദിക്കണം .....
★ ജനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം ......
★ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ജനങ്ങൾ കർശനമായി പാലിക്കണം .....
★ സർക്കാർ ഉദ്യോഗസ്ഥർ , മാധ്യമങ്ങൾ  ഒഴികെ മറ്റെല്ലാവരും പരമാവധി വീടുകളിൽ തന്നെ കഴിയണം ......
★ എല്ലാവരും സാമൂഹിക അകലം പാലിക്കണം..
★ ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്താഗതി എല്ലാവരും മാറ്റണം ........
★ കൊറോണയെ നേരിടാൻ ഓരോ പൗരന്മാരും ക്ഷമയും , നിശ്ചയദാർഢ്യവും കാണിക്കണം ..... 
★ ഓരോരുത്തരും സ്വയം രോഗബാധിതരാകില്ലെന്ന് പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കണം .....
★ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു..... 
★ കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാനുള്ള  മരുന്നോ , വാക്സിനോ ലോകത്ത് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല ....

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !