ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പഠനോത്സവ ലക്ഷ്യങ്ങൾ

Mashhari
0
കുട്ടികളുടെ കഴിവുകളും പഠന നിലവാരവും പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുന്ന പഠനോത്സവങ്ങൾക്ക്‌  പൊതുവിദ്യാലയങ്ങളൊരുങ്ങുന്നു.

പ്രീപ്രൈമറി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾ  പങ്കെടുക്കുന്ന പഠനോത്സവം ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും.  ഇത്തവണ  കുട്ടികൾതന്നെ പഠനോത്സവത്തിന്റെ സംഘാടകരായും അവതാരകരായും മാറുമെന്ന പ്രത്യേകതയുമുണ്ട്‌.

 കുട്ടികളുടെ സർഗശേഷികൾ സർഗാത്മകതയോടെയും നേതൃപാടവപരിശീലനത്തിലൂടെയും പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമാണ്‌ ഈ വർഷം  പ്രാധാന്യം നൽകുന്നത്‌.  ജനപ്രതിനിധികൾ, വിദ്യാഭ്യാസപ്രവർത്തകർ, ജനകീയ വിദ്യാലയസമിതികൾ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ സംഘാടനം. 

 ലക്ഷ്യങ്ങൾ

• മാതൃഭാഷയായ മലയാളത്തിലേയും ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലുള്ള കുട്ടികളുടെ ശേഷി  തത്സമയ പ്രദർശനങ്ങളിലൂടെ ബോധ്യപ്പെടുത്തൽ

• ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പഠന പ്രവർത്തനങ്ങൾ നവീനരീതിയിൽ അവതരിപ്പിക്കൽ

• കുട്ടിയുടെയും രക്ഷിതാവിന്റെയും ആത്മ വിശ്വാസം വർധിപ്പിക്കൽ

• പഠന– പാഠ്യേതര പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് പൊതു വിദ്യാലയങ്ങളുടെ കരുത്ത്‌ തെളിയിക്കൽ.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !