ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS Maths Questions - 03

Mashhari
0
എൽ എസ് എസ് പരീക്ഷയ്ക്ക് സഹായകരമായ ചോദ്യങ്ങളുമായി നിങ്ങളുടെ പ്രിയപ്പെട്ട എൽ.പി.എസ്.എ ഹെൽപ്പർ തയാറായി.ഗണിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇവിടെ ഇപ്പോൾ നൽകുന്നത്...
1. 10 സെ.മീ വീതിയും 12 സെ.മീ നീളവുമുള്ള ഒരു ചതുരത്തിന്റെ ചുറ്റളവ് എത്രയായിരിക്കും?
(A) 22 സെ.മീ 
(B) 44 സെ.മീ 
(C) 2 സെ.മീ 
(D) 120 സെ.മീ 
Answer :- 44 സെ.മീ 
2. 16 സെ.മീ ചുറ്റളവുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം എത്രയായിരിക്കും?
(A) 4 സെ.മീ 
(B) 8 സെ.മീ 
(C) 1.6 സെ.മീ 
(D) 2 സെ.മീ 
Answer :- 4 സെ.മീ 
3. ഒരു ചതുരത്തിന്റെ ചുറ്റളവ് 24 സെ.മീ ആണ്. അതിന്റെ വശങ്ങൾ ആകാൻ സാധ്യതയില്ലാത്ത അളവുകൾ ഏതൊക്കെ?
(A) 8 സെ.മീ , 4 സെ.മീ 
(B) 10 സെ.മീ , 2 സെ.മീ 
(C) 7 സെ.മീ , 5 സെ.മീ 
(D) 8 സെ.മീ , 5 സെ.മീ 
Answer :- 8 സെ.മീ , 5 സെ.മീ 
4. ചിത്രത്തെ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
(A) ഈ ചതുരത്തിന്റെ ചുറ്റളവ് എത്രയാണ് ?
Answer :- 48 സെ.മീ [(16+8) X 2 = 24 X 2 = 48]
(B) ഈ ചതുരത്തെ 4 സെ.മീ വശമുള്ള എത്ര സമചതുരങ്ങളായി മുറിച്ചെടുക്കാം?
Answer :- 8 
(C) ചതുരത്തിന്റെ നീളം ഇരട്ടിയാക്കുകയും വീതി പകുതിയാക്കുകയും ചെയ്താൽ ചതുരത്തിന്റെ ചുറ്റളവ് എത്ര?
Answer :- 72 സെ.മീ 
[നീളം ഇരട്ടിയാകുമ്പോൾ പുതിയ നീളം = 16 X 2 = 32 CM
വീതി പകുതിയാകുമ്പോൾ പുതിയ വീതി = 8/2 = 4 CM
പുതിയ ചതുരത്തിന്റെ ചുറ്റളവ് = (നീളം+വീതി) X 2 = (32 X 4) 2 = 36 X 2 = 72 CM]
5. ചിത്രത്തെ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
(A) ഈ ചതുരത്തിന്റെ ചുറ്റളവ് എത്രയാണ് ?
Answer :- 40 സെ.മീ [ (18+2) 2 = 20 X 2 = 40 CM
(B) ഈ ചതുരത്തിൽ നിന്ന് 2 സെ.മീ വശമുള്ള എത്ര സമചതുരങ്ങളായി മുറിച്ചെടുക്കാം? അത്തരം ഒരു സമചതുരത്തിന്റെ ചുറ്റളവ് എത്രയായിരിക്കും?
Answer :- 9 സമചതുരങ്ങൾ , 2 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ ചുറ്റളവ് = 2 X 4 = 8 സെ.മീ 
(C) മുറിച്ചെടുത്ത എല്ലാ സമചതുരങ്ങളും ചേർത്തുവച്ചു ഒരു വലിയ സമചതുരം ഉണ്ടാക്കിയാൽ അതിന്റെ ചുറ്റളവ് എത്രയായിരിക്കും?
Answer :- 24 സെ.മീ [2 സെ.മീ വശങ്ങളുള്ള സമചതുരങ്ങളുടെ എണ്ണം 9 , ഇവ സമചതുരാകൃതിയിൽ ചേർത്തുവച്ചാൽ ഒരു വശത്തിന്റെ നീളം 6 സെ.മീ. ഒരു സമചതുരത്തിന്റെ ചുറ്റളവ് = 6 X 4 = 24 CM]

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !